എ​ൻ​വ​യോ​ൺ​മെ​ന്റ് ആ​ൻ​ഡ് ലൈ​ഫ് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ക​താ​റ​ കൾചറൽ വില്ലേജി​ൽ തു​ട​ക്കം

പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണ​വും ക​ല​യും കോ​ർ​ത്തി​ണ​ക്കി ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ 'എ​ൻ​വ​യോ​ൺ​മെ​ന്റ് ആ​ൻ​ഡ് ലൈ​ഫ്' (Environment and Life) ആ​ർ​ട്ട് എ​ക്സി​ബി​ഷ​ന് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം. പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ളെ സ​ർ​ഗ്ഗാ​ത്മ​ക മി​ക​വോ​ടെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി നി​ർ​മി​ച്ച മു​പ്പ​തി​ല​ധി​കം ക​ലാ​സൃ​ഷ്ടി​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മെ​ന്ന് ക​രു​തി നാം ​ത​ള്ളി​ക്ക​ള​യു​ന്ന വ​സ്തു​ക്ക​ൾ​ക്ക് ക​ല​യി​ലൂ​ടെ പു​തു ജീ​വ​ൻ ന​ൽ​കാ​നും അ​വ​യെ സാം​സ്കാ​രി​ക -പ​രി​സ്ഥി​തി സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റു​ന്ന മാ​ധ്യ​മ​ങ്ങ​ളാ​ക്കി മാ​റ്റാ​നും ക​ഴി​യു​മെ​ന്ന് ഈ ​കലാസൃ​ഷ്ടി​ക​ൾ തെ​ളി​യി​ക്കു​ന്നു.

നി​ത്യ​ജീ​വി​ത​ത്തി​ലെ ഉ​പ​ഭോ​ഗ രീ​തി​ക​ളെ​ക്കു​റി​ച്ചും മാ​ലി​ന്യ​ങ്ങ​ൾ കു​റ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും എ​ക്സി​ബി​ഷ​ൻ ജ​ന​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്നു. ഖ​ത്ത​റി​ൽ നി​ന്നു​ള്ള ജ​വാ​ഹ​ർ അ​ൽ അ​തി​യ്യ, നൂ​റ റ​ദ്‌​വി, താ​യ് ക​ലാ​കാ​ര​നാ​യ ഓ ​എ​ന്നി​വ​രു​ടെ മ​നോ​ഹ​ര​മാ​യ സൃ​ഷ്ടി​ക​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. പെ​യി​ന്റി​ങ്ങു​ക​ൾ, ശി​ൽ​പ​ങ്ങ​ൾ, ഇ​ൻ​സ്റ്റ​ലേ​ഷ​നു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് പ്ര​ദ​ർ​ശ​നം. ജൈ​വ​വൈ​വി​ധ്യം, പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ, മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള ബ​ന്ധം എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് എ​ക്സി​ബി​ഷ​നി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള ചി​ത്ര​ങ്ങ​ളി​ലും ശി​ൽ​പ​ങ്ങ​ളി​ലും പ്ര​ധാ​ന​മാ​യും പ്ര​മേ​യ​മാ​യി​രി​ക്കു​ന്ന​ത്.

സീ​ഷോ​ർ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ക​താ​റ​യി​ൽ ആ​രം​ഭി​ച്ച പ്ര​ദ​ർ​ശ​നം ക​താ​റ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് ഡ​യ​റ​ക്ട​റു​മാ​യ സൈ​ഫ് സ​അ​ദ് അ​ൽ ദോ​സ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ർ, സാം​സ്കാ​രി​ക പ്ര​മു​ഖ​ർ, പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി നി​ര​വ​ധി പേ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​ൽ സു​സ്ഥി​ര വി​ക​സ​ന​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ​മാ​ണ് ക​താ​റ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജി​ൽ (ബി​ൽ​ഡി​ങ് 18, ഹാ​ൾ 2) ആ​ഗ​സ്റ്റ് ര​ണ്ടു​വ​രെ പ്ര​ദ​ർ​ശ​നം തു​ട​രും. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 10 വ​രെ ആ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. 

Tags:    
News Summary - 'Environment and Life' exhibition begins at Katara Cultural Village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.