കെഫാക് എൻജിനീയേഴ്സ് ആഘോഷം ആന്‍റണി പെരുമ്പാരും മനോജ് കെ ജയനും കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: കേരള എൻജിനീയേഴ്സ് ഫോറം 27ാം വാർഷികാഘോഷമായ 'കെഫാക്' ഹോളിഡേ ഇൻ ഹോട്ടലിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത സിനിമ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ മുഖ്യാഥിതി ആയി. കെ.ഇ.എഫ് ചെയർമാൻ സജീത് ജോർജ് സ്വാഗതം പറഞ്ഞു. വിശിഷ്ടാഥിതിയായ മനോജ്. കെ. ജയൻ ഗാനമാപാലിച്ച് സദസ്സിന് ഉണർവ്വേകി. ഇന്ത്യൻ സ്പോർട്സ് സെന്‍റർ പ്രസിഡന്റ് ഡോ. മോഹൻ തോമസിനെ ഐക്കൺ ഓഫ് ഖത്തർ അവാർഡ് നൽകി ആദരിച്ചു. കാസിൽ ഗ്രൂപ്പ് എം.ഡി മിബു ജോസ്, പെട്രോ ക്യൂ സി.ഇ.ഒ റോണി പോൾ, ഐ.എസ്.സി ജന. സെക്രട്ടറി ശ്രീനിവാസ് എന്നിവരെ കെ.ഇ.എഫ് അച്ചീവർ അവാർഡ് നൽകി ആദരിച്ചു. മനോജ്. കെ. ജയൻ, ശാന്തി ആന്റണി എന്നിവരെയും ആദരിച്ചു. സെക്രട്ടറി കിഷോർ നായർ നന്ദി പറഞ്ഞു.
പിന്നണി ഗായകൻ ജോബ് കുര്യൻ നയിച്ച സംഗീതവിരുന്ന് സദസ്സിനെ ഇളക്കിമറിച്ചു. ജോബ് കുര്യൻ, അഞ്ജു ജോസഫ് എന്നിവരടങ്ങിയ എട്ടംഗ ടീം സംഗീതരാവ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.