നിയമപോരാട്ടത്തിന് വിരാമം; എയർബസ് വിമാനങ്ങൾ പറന്നുതുടങ്ങി

ദോ​ഹ: ഒ​രു വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എ​യ​ർ​ബ​സ് എ380 ​വി​മാ​ന​ങ്ങ​ൾ മു​ഴു​വ​നും സ​ർ​വി​സി​ലേ​ക്ക് തി​രി​കെ​യെ​ത്തി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. വി​മാ​ന​ത്തി​ന്റെ പ്ര​ത​ല​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​ന്റെ പേ​രി​ൽ എ​യ​ർ​ബ​സു​മാ​യു​ള്ള അ​പൂ​ർ​വ നി​യ​മ​പോ​രാ​ട്ട​ത്തി​നാ​ണ് വി​രാ​മ​മി​ട്ട​തെ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേം​സ് ഗ്രൂ​പ് ചീ​ഫ് കൊ​മേ​ഴ്‌​സ്യ​ൽ ഓ​ഫി​സ​ർ തി​യ​റി ആ​ന്റി​നോ​റി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്ക് വ​രു​ന്ന​തി​ലൂ​ടെ വ​ലി​യ അ​വ​സ​ര​ങ്ങ​ളാ​ണ് മു​ന്നി​ൽ കാ​ണു​ന്ന​തെ​ന്ന് ബെ​ർ​ലി​നി​ലെ ഐ.​ടി.​ബി ട്രാ​വ​ൽ ഫെ​യ​റി​ൽ റോ​യി​ട്ടേ​ഴ്‌​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​ന്റി​നോ​റി പ​റ​ഞ്ഞു.

യൂ​റോ​പ്പി​നും ഏ​ഷ്യ​ക്കും യൂ​റോ​പ്പി​നും ആ​സ്‌​ട്രേ​ലി​യ​ക്കും യൂ​റോ​പ്പി​നും ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​നും ആ​ഫ്രി​ക്ക​ക്കു​മി​ട​യി​ൽ നി​ര​വ​ധി സാ​ധ്യ​ത​ക​ളാ​ണ് ന​മു​ക്ക് മു​ന്നി​ലു​ള്ള​തെ​ന്നും ആ​ന്റി​നോ​റി കൂ​ട്ടി​ച്ചേ​ർ​ത്തു.എ​യ​ർ​ബ​സ് എ350​ലെ പെ​യി​ന്റ് വി​ള്ള​ലു​ക​ളി​ലൂ​ടെ കാ​ർ​ബ​ൺ-​കോം​പോ​സി​റ്റ് മി​ന്ന​ൽ സം​ര​ക്ഷ​ണ ഉ​പ​പാ​ളി​ക​ളി​ലെ ത​ക​രാ​റു​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സും എ​യ​ർ​ബ​സും ത​മ്മി​ലു​ള്ള നി​യ​മ​പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

Tags:    
News Summary - End of legal battle- Airbus planes started flying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.