അ​ൽ ക​രാ​ന ഹെ​ൽ​ത്ത് സെ​ന്റ​ർ

അ​ൽ ക​രാ​ന ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ എ​മ​ർ​ജ​ൻ​സി സേ​വ​ന​ങ്ങ​ൾ

ദോ​ഹ: അ​ൽ ക​രാ​ന ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ അ​ടി​യ​ന്ത​ര പ​രി​ച​ര​ണ വി​ഭാ​ഗം ആ​രം​ഭി​ച്ച​താ​യി പ്രൈ​മ​റി ഹെ​ൽ​ത്ത് കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും മി​ക​ച്ച ആ​രോ​ഗ്യ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും നി​ല​വാ​ര​മു​ള്ള ചി​കി​ത്സ ല​ഭി​ക്കു​ന്ന കോ​ർ​പ​റേ​ഷ​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ക്ലി​നി​ക്ക് വി​പു​ലീ​ക​ര​ണം.

11 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പി.​എ​ച്ച്.​സി.​സി അ​ഡ​ൽ​റ്റ് എ​മ​ർ​ജ​ൻ​സി കെ​യ​ർ സേ​വ​ന​ങ്ങ​ൾ ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ൾ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും അ​ടി​യ​ന്ത​ര പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. സ​മൂ​ഹ​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ളുടെ ഭാ​ഗ​മാ​ണ് ഈ ​വി​പു​ലീ​ക​ര​ണ​മെ​ന്ന് പി.​എ​ച്ച്.​സി.​സി ഓ​പ​റേ​ഷ​ൻ​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​സം​യ അ​ബ്ദു​ല്ല പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ലെ കൂ​ടു​ത​ൽ പേ​ർ​ക്ക് സേ​വ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ൽ ക​രാ​ന ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വി​പു​ലീ​ക​രി​ച്ച അ​ടി​യ​ന്ത​ര പ​രി​ച​ര​ണ സേ​വ​നം കൂ​ടി വ​രു​ന്ന​തോ​ടെ സ​മീ​പ​ത്തു​ള്ള താ​മ​സ​ക്കാ​ർ​ക്ക് ജീ​വ​ന് ഭീ​ഷ​ണി​യി​ല്ലാ​ത്ത എ​ന്നാ​ൽ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​ങ്ങ​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി ഉ​ട​ൻ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​കും. 

Tags:    
News Summary - Emergency Services at Al Karaana Health Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.