എളമ്പിലാട് ഖത്തർ കൾചറൽ അസോസിയേഷൻ ഭാരവാഹികൾ
ദോഹ: എളമ്പിലാട് ഖത്തർ കൾചറൽ അസോസിയേഷൻ പ്രഥമ സംഗമം ‘നാട്ടിരുത്തം’ ഫുഡ് ലാൻഡ് റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. അറഫാത്ത് പറമ്പത്തിന്റെ അധ്യക്ഷതയിൽ കുന്നോത്ത് അസീസ് ഉദ്ഘാടനം ചെയ്തു. സലീം മൊയ്തു സ്വാഗതം പറഞ്ഞു. സ്നേഹസംഭാഷണം, നാട്ടോർമ, കലാവിരുന്ന് തുടങ്ങിയ പരിപാടികൾ ‘നാട്ടിരുത്തം 23’ന്റെ ഭാഗമായി. അഹമ്മദ് കരിങ്ങാറ്റിൽ, കാവുങ്കൽ, രാജു വി.കെ എന്നിവർ സംസാരിച്ചു. റമീസ് എടവലത്ത് നന്ദി പറഞ്ഞു.
ഭാരവാഹികൾ: അറഫാത്ത് പി.(പ്രസി), സലീം മൊയ്തു(സെക്ര), രാജു വി.കെ(വൈ.പ്രസി), റമീസ് എടവലത്ത്, ഫായിസ് എം.കെ(ജോ.സെക്ര), വാഹിദ് കെ.(ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.