ദോഹ: ഈ വർഷത്തെ ഈദുൽ ഫിത്വ്ർ അവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു. മെയ് 24 മുതൽ മെയ് 28 വരെയായിരിക്കും സെൻട്രൽ ബാങ്കിന് കീഴിലെ ധനകാര്യ സ്ഥാപനങ്ങളുടെ ഈദ് അവധി. രാജ്യത്തെ ബാങ്കുകൾ, പണമിടപാട് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ, നിക്ഷേപ സ്ഥാപനങ്ങൾ, ഫിനാൻഷ്യൽ കൺസൾട്ടൻറുകൾ എന്നിവയെല്ലാം ഈ ദിവസങ്ങളിൽ അവധിയായിരിക്കും.
മെയ് 31 മുതൽ എല്ലാ ധനകാര്യ, സാമ്പത്തിക സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. അവധി ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ധനകാര്യസ്ഥാപനങ്ങളും അവയുടെ ശാഖകളും പൂർണമായും അടച്ചിടണമെന്നും ഖത്തർ സെൻട്രൽ ബാങ്ക് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.