ചെറിയ പെരുന്നാൾ ഞായറാഴ്ച ആകാൻ സാധ്യത

ദോഹ: ഖത്തറിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച ആകാനിടയുണ്ടെന്നും റമദാൻ അവസാന ദിനം ശനിയാഴ്ച ആയിരിക്കുമെന്നും ഖത്തർ കലണ്ടർ ഹൗസ്​ വ്യക്തമാക്കി. അതേസമയം, ശനിയാഴ്ച ഈദുൽ ഫിത്വ്​ർ എന്ന് ഖത്തർ കലണ്ടർഹൗസിനെ ഉദ്ധരിച്ച് സമൂഹ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ തെറ്റാണെന്നും ഗോളശാസ്​ത്ര പ്രകാരം വെള്ളിയാഴ്ച ശവ്വാൽ ചന്ദ്രക്കല കാണാൻ സാധ്യത കുറവാണെന്നും ഖത്തർ കലണ്ടർ ഹൗസ്​ അറിയിച്ചു. ചെറിയ പെരുന്നാൾ ദിവസം ആധികാരികമായി പ്രഖ്യാപിക്കാനുള്ള അധികാരം ഔഖാഫ് ഇസ്​ലാമികകാര്യ മന്ത്രാലയത്തിനാണ്​.
Tags:    
News Summary - eid mubarak-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.