???????? ??????????????????? ?????? ??????????????????? ???????????? ?????????????????? ????? ?????????????? ???????????? ??????? ???????? ???????????

ചെറിയ പെരുന്നാൾ: വലിയ സന്തോഷം നൽകി ഖത്തർ 

ദോഹ: കോവിഡ്–19 പ്രതിസന്ധികൾക്കിടയിൽ രാജ്യത്തെ പ്രവാസി സമൂഹങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതി​െൻറയും വീടുകളിൽ ഈദ് ആഘോഷിക്കാൻ സഹായം നൽകുന്നതി​െൻറയും ഭാഗമായി പ്രവാസികൾക്ക്​ ഖത്തർ  വിതരണം ചെയ്തത് 50,000 ഭക്ഷണ കിറ്റുകൾ. ‘നമുക്കൊരുമിച്ച് ഈദാഘോഷിക്കാം’ എന്ന സംരംഭത്തി​െൻറ കീഴിൽ നടത്തിയ ഭക്ഷണ കിറ്റ് വിതരണം രാജ്യത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാനും അവരെ സഹായിക്കാനുമുള്ള  ഖത്തറി​െൻറ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്. 

ആഭ്യന്തര മന്ത്രാലയത്തി​െൻറയും തൊഴിൽ മന്ത്രാലയത്തി​െൻറയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയത്. വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഭരണവികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം, ഖത്തർ ചാരിറ്റി, ഉരീദു  എന്നിവയുടെ സംയുക്ത സഹകരണത്തിലൂടെയാണ് ഭക്ഷണ കിറ്റ് വിതരണം നടത്തിയത്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്​ഥാൻ, നേപ്പാൾ, ഫിലിപ്പൈൻസ്​, ശ്രീലങ്ക, ഇന്തോനേഷ്യ, അഫ്ഗാനിസ്​ഥാൻ, എത്യോപ്യ, ടാൻസാനിയ, ഉഗാണ്ട, ഗാംബിയ, നൈജീരിയ, കെനിയ, തുനീഷ്യ, ഘാന തുടങ്ങിയ പ്രവാസി സമൂഹങ്ങളും ഖത്തറും തമ്മിലെ ബന്ധം ഊട്ടിയുറപ്പിക്കുന്നതി​െൻറ പുതിയ ചുവടുവെപ്പായി ആയിരങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം മാറിക്കഴിഞ്ഞു.

അതത് രാജ്യങ്ങളുടെ എംബസിയുടെ സഹകരണത്തോടെ 17 രാജ്യങ്ങളിൽ നിന്നുള്ള അർഹരായ ആളുകൾക്കാണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിലാണ് ഭക്ഷണ കിറ്റുകൾ തയാറാക്കിയത്. ഇതി​െൻറ ഭാഗമായി 50,000 ഈദ് സന്ദേശങ്ങളടങ്ങിയ ഗ്രീറ്റിംഗ് കാർഡുകളും വിതരണം ചെയ്തു. കുട്ടികൾക്ക്​ 4350 കളിപ്പാട്ടങ്ങളും 2279 സമ്മാനങ്ങളും തൊഴിലാളികൾക്കായി ഉരീദുവി​െൻറ 2000 റീചാർജ് കാർഡുകളും വിതരണം ചെയ്തു.

11 ഭാഷകളിലായുള്ള കോവിഡ്–19 ബോധവത്​കരണ േബ്രാഷറുകളും കിറ്റുകളിൽ ഉണ്ടായിരുന്നു. 25000 സ്​റ്റേഹോം സ്​റ്റിക്കറുകളും ഭക്ഷണക്കിറ്റുകളോടൊപ്പം വിതരണം ചെയ്തു. ഭക്ഷണ കിറ്റുകൾ അർഹരായവരിലേക്ക് എത്തിക്കാനും വിതരണത്തിനുമായി രാജ്യത്തെ 40 സംഘടനകളാണ് ആഭ്യന്തരമന്ത്രാലയം, തൊഴിൽ മന്ത്രാലയം എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചത്.

തുനീഷ്യൻ കമ്മ്യൂണിറ്റി (1000 കിറ്റുകൾ), ബംഗ്ലാദേശി കമ്മ്യൂണിറ്റി ഖത്തർ (7050 കിറ്റുകൾ), ഐ.സി.ബി.എഫ് (2000), ഐ.സി.സി (1500), കെ.എം.സി.സി (2950), കൾച്ചറൽ ഫോറം (500), നൈജീരിയൻ കമ്മ്യൂണിറ്റി (1000), ഇന്തോനേഷ്യൻ  കമ്മ്യൂണിറ്റി (500), ഇന്ത്യൻ കമ്മ്യൂണിറ്റി സ​െൻറർ (1300), പാക്കിസ്​ഥാൻ കമ്മ്യൂണിറ്റി (4500), പാക്കിസ്​ഥാനി വിമൻസ്​ അസോസിയേഷൻ ഖത്തർ (400), അഫ്ഗാൻ കമ്മ്യൂണിറ്റി (500), അൽഖോർ ഹെൽപിംഗ് ഹാൻഡ് അസോസിയേഷൻ (600), ഫിലിപ്പിനോ കമ്മ്യൂണിറ്റി (9000), നേപ്പാളിസ്​ കമ്മ്യൂണിറ്റി (5000), തൃശൂർ (1000), കേരളാ കൾച്ചറൽ സ​െൻറർ (1100) ശ്രീലങ്കൻ  കമ്മ്യൂണിറ്റി ഡെവലപ്മ​െൻറ് ഫോറം (2100), ഉഗാണ്ടൻ കമ്മ്യൂണിറ്റി (700), ശ്രീലങ്കൻ കോഓഡിനേഷൻ കമ്മിറ്റി (1500), കെനിയൻ കമ്മ്യൂണിറ്റി ഖത്തർ (1000) തുടങ്ങിയ സംഘടനകളാണ് ഭക്ഷണ കിറ്റുകൾ ഏറ്റുവാങ്ങിയത്.

ഇത് കൂടാതെ ഒരു കമ്മ്യൂണിറ്റി കൂട്ടായ്മകളിലും സംഘടനകളിലും അംഗമല്ലാത്ത ആളുകൾക്കും ഭക്ഷണ കിറ്റുകൾ  ലഭ്യമാക്കാൻ ആഭ്യന്തര മന്ത്രാലയവും തൊഴിൽ മന്ത്രാലയവും ചേർന്ന്​ വിവിധ കമ്മ്യൂണിറ്റി കൂട്ടായ്മകളുമായി സഹകരിച്ച്  ഗൂഗിൾ രജിസ്​േട്രഷൻ ലിങ്കുകൾ ജനങ്ങളിലേക്കെത്തിച്ചിരുന്നു. ഓരോ കമ്മ്യൂണിറ്റിയിലെയും അർഹരായ വ്യക്തികൾക്ക് ഭക്ഷണ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ അധികൃതർ പ്രതിബദ്ധതയോടെയാണ് പ്രവർത്തിച്ചത്.

Tags:    
News Summary - eid food delivery in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.