ഖത്തർ വിമാനങ്ങൾക്കായി ഈജിപ്​തും വ്യോമാതിർത്തി തുറന്നു

ദോഹ: ഖത്തർ വിമാനങ്ങൾക്കായി ഈജിപ്​ത്​ തങ്ങളുടെ വ്യോമാതിർത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസർവീസുകൾക്ക്​ അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്​ത്​ ഔദ്യോഗിക മാധ്യമവും റിപ്പോർട്ട്​ ചെയ്​തു. ജി.സി.സി ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച്​ യു.എ.ഇ, ബഹ്​റൈൻ, സൗദി, ഈജിപ്​ത്​, ഖത്തർ എന്നീ രാജ്യങ്ങൾ അൽ ഉല കരാറിൽ ഒപ്പുവെച്ചതോടെയാണിത്​.

ഈജിപ്​ത്​ ഖത്തറിനായി തങ്ങളുടെ വ്യോമാതിർത്തി തുറന്നതോടെ ഇരുരാജ്യങ്ങളിലെയും വിമാനകമ്പനികൾക്ക്​ പരസ്​പരം സർവീസ്​ നടത്താനാകുമെന്ന്​ ഈജിപ്​ത്​ ദേശീയമാധ്യമമായ 'അൽഅഹ്​റം' പത്രം റിപ്പോർട്ട്​ ചെയ്​തു. ഇക്കാര്യം വ്യോമയാനമേഖലയി​െല വിദഗ്​ധനായ അലെക്​സ്​ മകറാസും ട്വീറ്റ്​ ​െചയ്​തു. ഇതോടെ ചരക്കുനീക്കവും ആരംഭിക്കുമെന്ന്​ വ്യേമായാനമന്ത്രാലയം അധികൃതരും പറയുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന്​ ശേഷമാണ്​ ഈജിപ്​ത്​ വ്യോമയാന മേഖല ഖത്തറിനായി തുറന്നിരിക്കുന്നത്​.

ഖത്തറുമായുള്ള എല്ലാ ഗതാഗതവും സൗദി ഇതിനകം പുനരാരംഭിച്ചിട്ടുണ്ട്​. ഖത്തർ എയർവേയ്​സും സൗദിയയും ഇരുരാജ്യങ്ങളിലേക്കുമുള്ള വിമാനസർവീസുകൾ തുടങ്ങിക്കഴിഞ്ഞു.

റിയാദിലേക്കും ദമാമിലേക്കും എല്ലാദിവസവും ഖത്തർ എയർവേയ്​സ്​ സർവീസ്​ നടത്തും. ജിദ്ദയിലേക്ക്​ ആഴ്​ചയിൽ ഏഴ്​ തവണയും സർവീസ്​ ഉണ്ടാകും.

സൗദിയിൽ നിന്ന്​ ഖത്തറിലേക്കുള്ള സർവീസുകൾ സൗദിയ എയർലൈൻസും പ്രഖ്യാപിച്ചിട്ടുണ്ട്​. തുടക്കത്തിൽ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ആഴ്​ചയിൽ ഏഴ്​ സർവിസുകളായിരിക്കും ഉണ്ടാകുക. റിയാദിൽ നിന്ന്​ ആഴ്​ചയിൽ നാല്​ വിമാനങ്ങളും ജിദ്ദയിൽ നിന്ന്​ ആഴ്​ചയിൽ മൂന്ന്​ വിമാനങ്ങളും.

ഉപരോധം അവസാനിപ്പിച്ചതിന്​ ശേഷം ഖത്തറിൽ നിന്ന്​ സൗദിയിലേക്കുള്ള നേരിട്ടുള്ള ആദ്യവിമാനം തിങ്കളാഴ്​ച റിയാദിൽ എത്തിയിരുന്നു. യാത്രക്കാരെ റിയാദിലെ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപോർട്ടിൽ സൗദിയിലെ ബന്ധുക്കളും ഉദ്യോഗസ്​ഥരും ഹൃദ്യമായാണ്​ വരവേറ്റത്​. മൂന്നരവർഷത്തിന്​ ശേഷം ആദ്യമായാണ്​ പലരും നേരിൽ കാണുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.