ദോഹ: ലുസൈൽ, എജുക്കേഷൻ സിറ്റി മെേട്രാ സ്റ്റേഷനുകൾക്ക് സമീപമുള്ള സൗജന്യ പാർക്കിങ് സൗകര്യം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. മന്ത്രാ ലയത്തിെൻറ പാർക്ക് ആൻഡ് റൈഡ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ പാർക്കിങ് സംവിധാനം തയാ റാക്കുന്നത്.അൽ വക്റ, അൽ ഗസ്സാർ മെേട്രാ സ്റ്റേഷനുകൾക്ക് സമീപമുള്ള സൗജന്യ പാർക്കിങ് സംവിധാനം ഉപയോഗപ്പെടുത്തി മന്ത്രാലയത്തിെൻറ പാർക്ക് ആൻഡ് റൈഡ് പദ്ധതി ഉപയോഗപ്പെടുത്താൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും ലുസൈൽ, എജുക്കേഷൻ സിറ്റി സ്റ്റേഷനുകൾക്ക് സമീപമുള്ള സൗജന്യ പാർക്കിങ് സൗകര്യം ഉടൻ ആരംഭിക്കുമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.ജനുവരി 17ന് അൽ ഗസ്സാർ സ്റ്റേഷനിലെയും ജനുവരി 26ന് വക്റ സ്റ്റേഷനിലെയും സൗജന്യ പാർക്കിങ് സൗകര്യം മന്ത്രാലയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു. രണ്ടു സ്റ്റേഷനുകൾക്കും സമീപത്തായി ഏകദേശം 700ഓളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കും.
മന്ത്രാലയത്തിെൻറ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പരിപാടിയുടെ ഭാഗമാണ് പാർക്ക് ആൻഡ് റൈഡ് പദ്ധതി. കുറഞ്ഞ ചെലവിലും സമയത്തിലും ആധുനിക പൊതു ഗതാഗത സൗകര്യങ്ങളും മാർഗങ്ങളും ഉപയോഗപ്പെടുത്സത്താൻ വാഹനമുടമകളെ േപ്രാത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മെേട്രാ സ്റ്റേഷനുകളിൽനിന്നും സമീപ പ്രദേശങ്ങളിലേക്കുള്ള മെേട്രാ ലിങ്ക് ബസുകളാണ് മെേട്രാ യാത്രക്കാരുടെ വർധനവിന് പ്രധാന കാരണം. രണ്ടു കിലോമീറ്റർ മുതൽ അഞ്ചുകിലോമീറ്റർ വരെയുള്ള സ്റ്റേഷൻ പരിധികളിലാണ് ലിങ്ക് ബസുകൾ ഓടുന്നത്. ലിങ്ക് ബസുകളും വാനുകളും വഴി സൗജന്യനിരക്കിലാണ് യാത്രക്കാരെ സ്റ്റേഷനുകളിലേക്ക് എത്തിക്കുന്നതും തിരിച്ച് താമസസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.