എജ്യുക്കേഷന്‍ സിറ്റി കരിയര്‍ ഫെസ്റ്റ് ഫെബ്രുവരിയില്‍

ദോഹ: ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന മൂന്നാമത് എജ്യുക്കേഷന്‍ സിറ്റി കരിയര്‍ ഫെസ്റ്റ് ഫെബ്രുവരി ആറ്, ഏഴ് തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എജ്യുക്കേഷന്‍ സിറ്റിയിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ ഭാവി ആസൂത്രണം ചെയ്യാന്‍ കഴിയും വിധത്തില്‍ സഹായകരമായ മാര്‍ഗനിര്‍ദേശങ്ങളും മറ്റു സഹായങ്ങളും നല്‍കുകയാണ് കരിയര്‍ ഫെസ്റ്റിലൂടെ ലക്ഷ്യം വെക്കുന്നത്. കരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തെ കമ്പനികളെയും സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. 
ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്സിറ്റിയുടെ എട്ട് പങ്കാളികളായ വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂനിവേഴ്സിറ്റിഖത്തര്‍, വെയ്ല്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്തര്‍, ടെക്സാസ്  എ ആന്‍റ് എം യൂനിവേഴ്സിറ്റി ഖത്തര്‍, കാര്‍ണേജ് മെലന്‍ യൂനിവേഴ്സിറ്റി ഖത്തര്‍, ജോര്‍ജ്ടൗണ്‍ യൂനിവേഴ്സിറ്റി ഖത്തര്‍, നോര്‍ത്ത്വെസ്റ്റേണ്‍ യൂനിവേഴ്സിറ്റി ഖത്തര്‍, എച്ച്.ഇ.സി പാരിസ് ഖത്തര്‍, യു.സി.എല്‍ ഖത്തര്‍ എന്നിവരുടെ സഹകരണത്തോട് കൂടിയാണ് കരിയര്‍ ഫെസ്റ്റ് സംഘടിപ്പിക്കപ്പെടുന്നത്. വിദ്യാര്‍ഥികള്‍ക്കും പൂര്‍വവിദ്യാര്‍ഥികള്‍ക്കും കരിയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള സുവര്‍ണാവസരമായിരിക്കും കരിയര്‍ ഫെസ്റ്റ്. സാമ്പത്തിക മേഖല, മാധ്യമരംഗം, ഓയില്‍, പ്രകൃതി വാതകം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ നിന്നായി നൂറിലധികം അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളും സംഘടനകളുമാണ് കരിയര്‍ ഫെസ്റ്റില്‍ ഉണ്ടാകുക. കരിയര്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയ്യതി ഈ മാസം 15 ആണ്.
 
Tags:    
News Summary - Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.