ദോഹ: അമീരി ദിവാനില്‍ ഇന്നലെ രാവിലെ ചേര്‍ന്ന സാമ്പത്തിക–നിക്ഷേപ കാര്യങ്ങൾ ക്കായുള്ള സുപ്രീം കൗണ്‍സില്‍ യോഗത്തിൽ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി അധ്യക്ഷത വഹിച്ചു. അമീറാണ് സു പ്രീംകമ്മിറ്റിയുടെയും ചെയര്മാന്. ഈ വര്‍ഷത്തെ പ്രഥമ യോഗമാണ് ചേര്‍ന്നത്.
ഡെപ്യൂട്ടി അമീറും കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആൽഥാനി, എക്സിക്യുട്ടീവ് അംഗവും കൗണ്‍സി ലംഗവുമായ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനി, മന്ത്രിമാര്‍, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിക്ഷേപകാര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍, രണ്ടാമത് ദേശീയ വികസനതന്ത്രം 2018–2022െൻറ പുരോഗതി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചു. പ്രാദേശിക ഉത്പന്നങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടഅവതരണവും വി ലയിരുത്തി. ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.