ദോഹ: രാജ്യത്തെ കാലിസമ്പത്തിന്‍െറ വളര്‍ച്ചാ അനുപാതം, 20.4 ശതമാനം ആണെന്ന് ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സിലെ പരിസ്ഥിതി-കാര്‍ഷിക കമ്മിറ്റി യോഗത്തില്‍ വെളിപ്പെടുത്തല്‍. ഖത്തര്‍ ചേംബര്‍ ആസ്ഥാനത്ത് ചേര്‍ന്ന നാലാമത് കൂടിയാലോചനാ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാലിസമ്പത്തിന്‍െറ ഉടമകളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാളും അധികരിച്ചിരിക്കുന്നുവെന്നും 31.9 ശതമാനമാണ് അവരിലുണ്ടായ വര്‍ധനവെന്നും അദ്ദേഹം അവതരിപ്പിച്ചു. ഈ വര്‍ഷത്തിനിടെ ഇതില്‍ 21 ശതമാനം വര്‍ധനവുണ്ടായെന്നും നിരവധി ഘടകങ്ങള്‍ ഇതിനു പിന്നിലുണ്ടെന്നും പരിസ്ഥിതി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ അനിമല്‍ വെല്‍ത്ത് വിഭാഗം മേധാവി എഞ്ചി. ഫര്‍ഹൂദ് ഹാദി അല്‍ ഹജ്രി സൂചിപ്പിച്ചു. കാലികളുടെ രക്ഷക്കായും അവയുടെ സംരക്ഷണത്തിനായും മികച്ച വൈദ്യസഹായവും നല്‍കിവരുന്നുണ്ടെന്നും കൂടാതെ കാലികള്‍ക്ക് മികച്ച ആവാസവ്യവസ്ഥ തന്നെ രൂപകല്‍പന ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച അടിസ്ഥാന സൗകര്യവികസനങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യം തന്നെയാണ് മന്ത്രാലയവും രാജ്യവും നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും കാര്‍ഷിക നിക്ഷേപം വളര്‍ത്തുന്നതു സംബന്ധിച്ചും സര്‍ക്കാറിന്‍െറ പിന്തുണ ലഭ്യമാക്കേണ്ടതുണ്ടെന്ന് ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സിലെ പരിസ്ഥിതി-കാര്‍ഷിക കമ്മിറ്റിയില്‍ അഭിപ്രായം ഉയര്‍ന്നു. പൊതുമേഖലയും സ്വകാര്യമേഖലയും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തെ സംബന്ധിച്ചും ഭഷ്യസുരക്ഷയെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞ വര്‍ഷാവസാനത്തെ രാജ്യത്തെ കാലിസമ്പത്തുമായി ബന്ധപ്പെട്ട കണക്ക് മന്ത്രാലയ പ്രതിനിധി അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.