ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് പിടികൂടിയ ലഹരി ഗുളികകൾ
Posted On
date_range Updated On
date_range യാത്രക്കാരനിൽനിന്ന് ലഹരി മരുന്നുകൾ പിടികൂടി
ദോഹ: ഹമദ് വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടികൂടി. ശരീരത്തിൽ വസ്ത്രത്തിനുള്ളിൽ അരക്കെട്ടിനോട് ചേർന്ന് കെട്ടിവെച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇയാളിൽനിന്ന് 1372 ലിറിക മരുന്നുകൾ കണ്ടെത്തിയതായി ഖത്തർ കസ്റ്റംസ് അറിയിച്ചു.
ലഹരി മരുന്നുകളും നിരോധിത വസ്തുക്കളും രാജ്യത്തേക്ക് കടത്തരുതെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ലഹരിക്കടത്തുകാർക്കെതിരെ ശക്തമായ നിയമനടപടികളാണ് രാജ്യം സ്വീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.