????????? ?????? ????????????? ???????????? ????????????? ??????????? ??????????? ???????????????? ??????? ???????? ???????

ല​ഹ​രി–​കു​റ്റ​കൃ​ത്യ നി​യ​ന്ത്ര​ണ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കും  മുഖ്യപ​ങ്ക് –മേ​ജ​ർ ജ​ന. സ​അ​ദ് ബി​ൻ ജാ​സിം അ​ൽ ഖു​ലൈ​ഫി

ദോ​ഹ: സ​മൂ​ഹ​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ളും ല​ഹ​രി ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തി​ലും നി​യ​ന്ത്രി​ക്കു​ന്ന​തി​ലും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം വ​ള​രെ പ്രാ​ധാ​ന്യ​മേ​റി​യ​താ​ണെ​ന്നും പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്​​റ്റാ​ഫ് മേ​ജ​ർ ജ​ന​റ​ൽ സ​അ​ദ് ബി​ൻ ജാ​സിം അ​ൽ ഖു​ലൈ​ഫി പ​റ​ഞ്ഞു. ലോ​കം ഇ​ന്ന് ഒ​രു ഗ്രാ​മ​മാ​യി ചു​രു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്നും ലോ​ക​ത്തിെ​ൻ​റ ഏ​ത് കോ​ണി​ൽ നി​ന്നും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ജ​ന​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും ആ​ശ​യ​ങ്ങ​ൾ പ​ങ്ക് വെ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഡ്ര​ഗ്സ്​ ആ​ൻ​ഡ് ആ​ൽക്ക​ഹോ​ൾ അ​ഫ​യേ​ഴ്സ്​ പെ​ർ​മ​ന​ൻ​റ് ക​മ്മി​റ്റി ക​താ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ മാ​ധ്യ​മ ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ൽ ഖു​ലൈ​ഫി.

മാ​ധ്യ​മ​ങ്ങ​ളു​ടെ  പ്രാ​ധാ​ന്യം ദി​നം പ്ര​തി വ​ർ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും സ​മൂ​ഹ​ത്തി​ലെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ല​ഹ​രി ഉ​പ​യോ​ഗ​ങ്ങ​ൾ​ക്കും നി​യ​ന്ത്ര​ണം വ​രു​ത്തു​ന്ന​തി​ലും ല​ഹ​രി ഉ​പ​യോ​ഗ​ത്തിെ​ൻ​റ അ​പ​ക​ട​ങ്ങ​ളെ സം​ബ​ന്ധി​ച്ചും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​ര​ുപാ​ട് ചെ​യ്യാ​നു​ണ്ടെ​ന്നും ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച ഫോ​റ​ത്തി​ൽ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് സ​അ​ദ് അ​ൽ ഖ​ർ​ജി അ​ട​ക്കം ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളും ഫോ​റ​ത്തി​ൽ സം​ബ​ന്ധി​ച്ചു. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​ങ്ങ​ൾ സ​മൂ​ഹ​ത്തിെ​ൻ​റ മു​ഴു​വ​ൻ ത​ല​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും ഫോ​റം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. ല​ഹ​രി ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടു​ള്ള ൈഡ്ര​വിം​ഗും ൈഡ്ര​വ​ർ​മാ​രെ​യും പി​ടി​കൂ​ടു​ന്ന​തി​ന് ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ​ക്ക് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ബ്രി​ഗേ​ഡി​യ​ർ വ്യ​ക്ത​മാ​ക്കി.  

Tags:    
News Summary - druggs -qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.