ദോഹ: രാജ്യത്തെ ൈഡ്രവിംഗ് സ്കൂളുകൾക്കുള്ള ഏകീകൃത സ്മാർട്ട് പരിശീലന സംവിധാനം ഉടൻ നടപ്പിലാക്കും. ഗതാഗത വകുപ്പിെൻറ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പുതിയ സ്മാർട്ട് പരിശീലന സംവിധാനം നടപ്പിലാക്കുന്നത്. ഖത്തർ ൈഡ്രവിംഗ് ലൈസൻസ് നേടുന്നതിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പരിശീലനത്തിെൻറ പുതിയ പാഠങ്ങൾ പകർന്നു നൽകാനുതകുന്നതാണ് പുതിയ ഏകീകൃത സ്മാർട്ട് സംവിധാനം. ഡിജിറ്റൽ സംവിധാനത്തിെൻറ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്. ഹോളോടെക് കമ്പനിയാണ് പുതിയ സംവിധാനം ആവിഷ്കരിച്ചിരിക്കുന്നത്.
ൈഡ്രവിംഗ് പഠിതാക്കൾക്ക് ഗതാഗത നിയമങ്ങളെ സംബന്ധിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന ഏറ്റവും പുതിയ പാഠ്യപദ്ധതിയാണ് ഹോളോടെക് ആവിഷ്കരിച്ചിരിക്കുന്നത്. ഗതാഗത നിയമലംഘനങ്ങളുടെയും അപകടങ്ങളുടെയും എണ്ണം കുറക്കുന്നതിന് ഈ രീതി ഏറെ സഹായകമാകുമെന്നും ഹോളോടെക് സ്മാർട്ട് സൊലൂഷ്യൻ കമ്പനി ചെയർമാൻ എഞ്ചി. നബീൽ അതിയ്യ പറഞ്ഞു. പുതിയ സ്മാർട്ട് സംവിധാനത്തിലെ ഇ–ലേണിംഗ് സിസ്റ്റം പഠിതാക്കൾക്ക് ഏറ്റവും കാര്യക്ഷമമായ മാർഗങ്ങളിലൂടെ ൈഡ്രവിംഗിെൻറ ആദ്യപാഠങ്ങൾ പഠിപ്പിക്കുന്നുവെന്നും നിരവധി ഭാഷകളിൽ ഇത് ലഭ്യമാണെന്നും അൽ അതിയ്യ വ്യക്തമാക്കി. ചില പഠിതാക്കൾക്ക് ലൈസൻസ് ലഭിക്കുന്നതിൽ പ്രധാന തടസ്സമായി നിൽക്കുന്നത് ഭാഷാ പ്രതിസന്ധിയാണ്. എന്നാൽ പുതിയ സ്മാർട്ട് സംവിധാനത്തിലൂടെ ഇത് പരിഹരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഓരോ പഠിതാവിനും യൂസർനെയിമും പാസ്വേഡുമായി ഓരോ ടാബ് പുതിയ സംവിധാനത്തിൽ നൽകും. ഇതിലൂടെ എത്ര ക്ലാസുകളിൽ പങ്കെടുത്തുവെന്നും എത്ര മണിക്കൂർ പിന്നിട്ടുവെന്നും അറിയാൻ സാധിക്കുമെന്നും ൈഡ്രവിംഗ് പരിശീലനം കുറ്റമറ്റതാക്കാൻ ഇത് സഹായിക്കുമെന്നും അൽ അതിയ്യ ചൂണ്ടിക്കാട്ടി.
പുതിയ സംവിധാനത്തെ സ്വാഗതം ചെയ്ത ഗതാഗത വകുപ്പ് അധികൃതർ, ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് തന്നെ പഠിതാക്കളിൽ ഗതാഗത ബോധവൽകരണം ശക്തിപ്പെടുത്തുന്നതിൽ പുതിയ രീതി പ്രധാനപങ്ക് വഹിക്കുമെന്നും ഗതാഗത സുരക്ഷക്കായുള്ള ദേശീയ പദ്ധതിയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഇത് പ്രധാന പ്പെട്ടതാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.