ദോഹ: അനധികൃത നഴ്സറി സ്കൂളുകൾക്കെതിരെ കർശന നടപടി വരുന്നു. നിയമവിരുദ്ധമായും ലൈസ ന്സില്ലാതെയും പ്രവര്‍ത്തിക്കുന്ന രാജ്യത്തെ നഴ്സറി സ്കൂളുകള്‍ക്കെതിരെ ഭരണവികസന തൊഴില്‍ സാമൂഹി കകാര്യ മന്ത്രാലയമാണ് നടപടി സ്വീകരിക്കുന്നത്. നിയമവിരുദ്ധ നഴ്സറികളുടെ പ്രവര്‍ത്തനം തടയുമെന്നും ഇത്തരം സ്ഥാപനങ്ങൾക്കെതിരെ മൂന്നു മാസം നീളുന്ന കാമ്പയിന് തുടക്കംകുറിച്ചതായും മന്ത്രാലയത്തിലെ കുടുംബകാര്യവകുപ്പ് ഡയറക്ടര്‍ നജത് ദഹാം അല്‍അബ്ദുല്ല, പബ്ലിക് റിലേഷന്‍സ് ആൻഡ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് റാഷിദ് അല്‍കുബൈസി, സോഷ്യല്‍ പ്രോഗ്രാംസ് കോഒാഡിനേറ്റര്‍ ഇബ്രാഹിം അലിഅല്ഖാജ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ കൃത്യമായ മാനദണ്ഡങ്ങളോടെയും നിയമാനുസൃതമായുമാണോ പ്രവര്‍ത്തിക്കുന്നതെന്നും പരിശോധിക്കും. ഇതിനായി സമഗ്രമായ പരിശോധനാ കാമ്പയിനും ബോധവത്കരണ പരിപാടികളും രാജ്യത്തുടനീളം സംഘടി പ്പിക്കുന്നുണ്ട്. ഡിസംബര്‍ ഒന്നുവരെയായിരിക്കും കാമ്പയിന് കാലാവധി.
‘നിങ്ങളുടെ കുട്ടികളെ നിങ്ങളുടെ പരിപാലനത്തിലേക്ക് ഏൽപിച്ചു’ എന്ന പ്രമേയത്തിലാണ് കാമ്പയിന്. ലൈസന്‍സില്ലാത്ത നഴ്സറികളുടെ പ്രവര്‍ത്തനം തടയുക, തെറ്റായ നഴ്സറികളില്‍ പഠനം നടത്തുന്നതിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന സ്വാധീനത്തെക്കുറിച്ച് ബന്ധപ്പെട്ടവരെ ബോധവത്കരിക്കുക, നഴ്സറികളെ നിയന്ത്രിക്കുന്നതിനുള്ള നിയമത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം. വ്യക്തികളോ രക്ഷിതാക്കളോ നടത്തുന്ന അനധികൃത നഴ്സറി സ്കൂളുകളെയും കാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്.
നഴ്സറികള്‍ നിയമപരമായ ആവശ്യകതകള്‍ നിറവേറ്റുകയും ചട്ടങ്ങള്‍ പാലിക്കുകയും ചെയ്യുന്നുണ്ടെന്ന് പ രിശോധനയില്‍ ഉറപ്പാക്കും. കുട്ടികളെ പരിപാലിക്കാന്‍ ജീവനക്കാര്‍ക്ക് യോഗ്യതയുണ്ടോയെന്നും പരിശോധി ക്കും. ജുഡീഷ്യല്‍ അധികാരങ്ങളോടെയുള്ള വനിത ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. എല്ലാ നഴ്സറി ജീവനക്കാരും വനിതകളായതിനാലാണ് ഇന്‍സ്പെക്ടര്‍മാരായി വനിതകളെ തെര ഞ്ഞെടുത്തത്. കുട്ടികള്‍ക്ക് മികച്ച പരിചരണവും സംരക്ഷണവും ഉറപ്പാക്കാന്‍ പ്രാപ്തരായ വനിതകളായിരി ക്കണം ജീവനക്കാര്‍. നഴ്സറി സ്കൂളുകളുടെ നിയന്ത്രണവും പ്രവര്‍ത്തനവും സംബന്ധിച്ച 2014 ലെ ഒന്നാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന നഴ്സറികള്‍ക്കെതിരായ ശിക്ഷാനടപടികളെക്കുറിച്ച് മന്ത്രാല യത്തിലെ മുതിര്‍ന്ന നിയമഗവേഷകനായ അലി സഈദ് മാല്‍ഹിയ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.