ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിക്ക് യൂത്ത് ഫോറം വൈസ് പ്രസിഡൻറ്​ അബ്സൽ അബ്​ദുട്ടി ഉപഹാരം കൈമാറുന്നു

ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിക്ക് യൂത്ത് ഫോറത്തി​െൻറ ആദരം

ദോഹ: ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറിയും ദോഹ ഇൻറർനാഷനൽ സെൻറർ ഫോർ ഇൻറർ ഫെയ്ത്ത് ഡയലോഗ് (ഡി.ഐ.സി.ഐ.ഡി.) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമിക്ക് യൂത്ത് ഫോറം ഖത്തറി​െൻറ സ്നേഹാദരം. ലോകത്തെ പ്രമുഖരായ അയ്യായിരത്തിൽ പരം വ്യക്തികളിൽനിന്ന്​ ഏറ്റവും സ്വാധീനമുള്ള പത്ത് പേരിൽ ഒരാളായിട്ടാണ് 'പീസ് ആൻഡ്​ ഡെവലപ്മെൻറ്​ ഇൻസ്​റ്റിറ്റ്യൂട്ട് (ഐ.എൻ.എസ്.പി.എ.ഡി ബെൽജിയം) ഇദ്ദേഹത്തെ അടുത്തിടെ തെരഞ്ഞെടുത്തത്.

ദോഹയിലെ ഡി.ഐ.സി.ഐ.ഡി ആസ്ഥാനത്തു നടന്ന ചടങ്ങിൽ യൂത്ത് ഫോറം വൈസ് പ്രസിഡൻറ്​ അബ്സൽ അബ്​ദുട്ടി ഉപഹാരം കൈമാറി.രാജ്യത്തെ വ്യത്യസ്ത മത സാംസ്കാരിക സമൂഹങ്ങൾക്കിടയിൽ ആശയവിനിമയവും ഐക്യവും നിലനിർത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഡോ. ഇബ്റാഹീം അൽ നുഐമിയും ഡി.ഐ.സി.ഐ.ഡിയും വഹിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. സമാനമായ പരിശ്രമങ്ങൾക്ക് അദ്ദേഹം യൂത്ത് ഫോറത്തിന് നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയെയും അനുസ്മരിച്ചു.

കഴിഞ്ഞ എട്ടുവർഷമായി റമദാനിൽ ഡി.ഐ.സി.ഐ.ഡിയുടെ സഹകരണത്തോടെയാണ്​ യൂത്ത് ഫോറം 'ദോഹ റമദാൻ മീറ്റ്' നടത്തിവരുന്നത്​. കോവിഡ് പ്രതിസന്ധികൾ മൂലം കഴിഞ്ഞ പരിപാടി ഓൺലൈനിൽ സംഘടിപ്പിച്ചപ്പോൾ നാൽപതിനായിരത്തോളം പേരാണ് വീക്ഷിച്ചത്. പതിവു പോലെ ലേബർ ക്യാമ്പുകളിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കാനും ഡി.ഐ.സി.ഐ.ഡിയും യൂത്ത് ഫോറവും കൈകോർത്തു.

സാമൂഹിക വികസന രംഗത്തും ജനസേവന രംഗത്തും സജീവ സാന്നിധ്യമായ യൂത്ത് ഫോറം, 'പാഥേയം' എന്ന പേരിൽ അർഹരായവർക്ക് ഭക്ഷ്യോൽപന്നങ്ങളും ശൈത്യകാലത്തിന് മുന്നോടിയായി മസ്റകളിൽ വിൻറർകിറ്റുകളും വിതരണം ചെയ്തുവരുന്നു. നാലുവർഷം മുമ്പ് പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ പെട്ട ഛപ്ര ഗ്രാമം യൂത്ത് ഫോറം ദത്തെടുക്കുകയും ഇന്ത്യയിലെ പ്രമുഖ സന്നദ്ധ സേവന വിഭാഗമായ ഹ്യൂമൺ വെൽഫെയർ ഫൗണ്ടേഷൻെറ സഹകരണത്തോടെ വ്യത്യസ്ത വികസന പദ്ധതികൾ പൂർത്തീകരിച്ചുവരുകയും ചെയ്യുന്നു.

യൂത്ത് ഫോറത്തിൻെറ വിവിധ പ്രവർത്തനങ്ങളെ ഡോ. ഇബ്റാഹീം അൽ നുഐമി പ്രശംസിച്ചു. ഇനിയുമേറെ കാര്യങ്ങൾ യോജിച്ച് ചെയ്യേണ്ടതുണ്ടെന്നും സാധ്യമായ എല്ലാ പിന്തുണയും തുടർന്നും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്മദ് അൻവർ, മുഹമ്മദ് അനീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.