ഡോം ഖത്തറിെൻറ ഉദ്ഘാടനചടങ്ങ്
ദോഹ: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തറിെൻറ ഔദ്യോഗിക ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടന്നു. കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ പരിപാടിയിൽ പങ്കെടുത്തു.പ്രസിഡൻറ് മഷ്ഹൂദ് തിരുത്തിയാട് അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ലോഗോ പ്രകാശനം ചെയ്തു.ഇ.ടി. മുഹമ്മദ് ബഷീർ എം.പി സംസാരിച്ചു. എ.പി. അബ്ദുൽ വഹാബ് എം.പി www.domqatar.com വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല കലക്ടർ ഗോപാലകൃഷ്ണൻ, ഐ.സി.സി പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് ടി.എൻ. ബാബുരാജ് എന്നിവർ സംസാരിച്ചു. അച്ചു ഉള്ളാട്ടിൽ സംഘടനയുടെ ലക്ഷ്യങ്ങൾ അവതരിപ്പിച്ചു. ലോഗോ മത്സര വിജയിയായ സ്റ്റാലിൻ ശിവദാസന് ഡോ. വി.വി. ഹംസ സമ്മാനം നൽകി.
പ്രഫ. ഗോപിനാഥ് മുതുകാട് മോട്ടിവേഷനൽ ക്ലാസ് നടത്തി. പിന്നണി ഗായകൻ എടപ്പാൾ വിശ്വൻ, അതുൽ നറുകര, തയ്യിബ്, അജ്മൽ അരീക്കോട് എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. രതീഷ് കക്കോവ്, ബാലൻ മാണഞ്ചേരി, ബഷീർ കുനിയിൽ, ഡോ. ശാഫി താപ്പി മമ്പാട്, ശ്രീജിത്ത് നായർ, നിയാസ് പൊന്നാനി, ഷാനവാസ് തറയിൽ, ജലീൽ എ. കാവിൽ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സ്വാഗതവും പി.പി. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.