​േദാഹയിലെ സുഡാൻ സ്​കൂൾ പ്രസിഡൻറ്  ഉദ്ഘാടനം ചെയ്തു

ദോഹ: ദർഫുറിൽ സമാധാനവും സുരക്ഷയും നേടിയെടുക്കുന്നതിൽ ഖത്തറി​െൻറ പങ്കിനെ പ്രശംസിച്ച് സുഡാൻ പ്രസിഡൻറ് ഉമർ ഹസൻ അൽ ബഷീർ. കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന സുഡാൻ സ്​കൂളി​െൻറ ഉദ്ഘാടനകർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രസിഡൻറ്. ദോഹ ഡോക്യുമ​െൻറിലൂടെ ദർഫുറിൽ സമാധാനം കൈവരിക്കാനും സമാധാന ശ്രമങ്ങളെ തടയിടുന്ന മുഴുവൻ പ്രവർത്തനങ്ങളും ഇല്ലാതാക്കാനും ഖത്തർ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണെന്ന് അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും പിതാവ് അമീർ ശൈക് ഹമദ് ബിൻ ഖലീഫ ആൽഥാനിക്കും ഖത്തർ സർക്കാറിനും ജനതക്കും അദ്ദേഹം ചടങ്ങിൽ നന്ദി അറിയിച്ചു.

 ദർഫുർ പ്രതിസന്ധി ഖത്തർ ഏറ്റെടുക്കും വരെയുള്ള സാഹചര്യങ്ങൾ വിശദീകരിച്ച അദ്ദേഹം, നിരവധി പ്രതിസന്ധികൾ മുന്നിൽ നിൽക്കെയാണ് ഖത്തർ സമാധാനശ്രമങ്ങളിലേക്ക് ചുവടുവെക്കുന്നതെന്നും പറഞ്ഞു. വിദേശത്തുള്ള സുഡാനീസ്​ കുഞ്ഞുങ്ങൾക്കായി വിദ്യാഭ്യാസ സ്​ഥാപനം ഒരുക്കുകയെന്ന സുഡാൻ സർക്കാറി​െൻറ നയത്തി​െൻറ ഭാഗമായാണ്​ ദോഹയിലെ സ്​ഥാപനമെന്നും ഇതിൽ ഖത്തറി​െൻറ പിന്തുണ ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ പുതിയ സുഡാൻ സ്​കൂൾ തുറക്കാൻ സാധിച്ചതിൽ സന്തോഷം അറിയിക്കുകയാണെന്നും ഖത്തറി​െൻറ പിന്തുണയിൽ ആരംഭിച്ച സ്​കൂളുകളിൽ ഒന്നാണിതെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദി ചടങ്ങിൽ വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് സുഡാനുമായി സഹകരിക്കുന്നതിൽ ഖത്തറിന് സംതൃപ്തിയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡിപ്ലോമാറ്റിക് ഏരിയയിലെ സുഡാൻ എംബസി കോമ്പൗണ്ടിലാണ് പുതിയ സ്​കൂൾ ആരംഭിച്ചിരിക്കുന്നത്. 

ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖി, സുഡാനിലെ ഖത്തർ അംബാസഡർ റാഷിദ് ബിൻ അബ്​ദുറഹ്മാൻ അൽ നുഐമി, ഖത്തറിലെ സുഡാൻ അംബാസഡർ ഫതഹ് അൽ റഹ്മാൻ അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 
തലസ്​ഥാനത്ത് സമാപിച്ച 17ാമത് ദോഹ ഫോറത്തിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഉമറുൽ ബഷീർ. 

Tags:    
News Summary - doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.