ദോഹ: രാജ്യത്തെ ജല, വൈദ്യുതി ദുരുപയോഗം തടയുകയും മിതമായി ഉപയോഗിക്കുന്നതിന് ബോധവൽകരിക്കുന്നതിനുമായി ദേശീയ തലത്തിൽ ആരംഭിച്ച തർശീദ്(നാഷണൽ േപ്രാഗ്രാം ഫോർ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി) അഞ്ചാം വാർഷികം ആഘോഷിക്കുന്നു.‘ഒരു വാഗ്ദാനം, ഒരു യാത്ര’ എന്ന തലക്കെട്ടിൽ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ –കഹ്റമ സംഘടിപ്പിക്കുന്ന അഞ്ചാം വാർഷികാഘോഷ പരിപാടികൾ ഏപ്രിൽ 24ന് തുമാമയിലെ കഹ്റമ അവയർനെസ് പാർക്കി(കെ.എ.പി)ൽ നടക്കും. ആഘോഷത്തോടനുബന്ധിച്ച് കഹ്റമ അവയർനെസ് പാർക്കിെൻറ ഔദ്യോഗിക ഉദ്്ഘാടനവും ഭാവി പദ്ധതികളും നിലവിൽ പാർക്കിെൻറ നേട്ടങ്ങളും പാർക്കിൽ നടക്കുന്ന ചടങ്ങിൽ കഹ്റമ പ്രഖ്യാപിക്കും. കൂടാതെ കഹ്റമക്ക് കീഴിലുള്ള കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി വിഭാഗം സംഘടിപ്പിച്ച മൂന്ന് മത്സരങ്ങളിലെ വിവിധ വിഭാഗങ്ങളിൽ വിജയികളായവരെയും പ്രചരണ പരിപാടികളുമായി വിവിധ ഘട്ടങ്ങളിൽ സഹകരിച്ച സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിക്കും. ദീർഘിപ്പിച്ച ഖത്തർ നാഷണൽ ഡവലപ്മെൻറ് സ്ട്രറ്റിജിയും ഖത്തർ നാഷണൽ വിഷൻ 2030ഉം മുന്നോട്ട് വെക്കുന്ന രീതിയിൽ ഉൗർജ്ജമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനുള്ള പുതിയ റോഡ് മാപിെൻറ പ്രഖ്യാപനവും ചടങ്ങിൽ കഹ്റമ നിർവഹിക്കും.
2012ൽ ലോക ഭൗമദിനമായ ഏപ്രിൽ 22നാണ് വിവിധോദ്ദേശ്യ പരിപാടികളും ലക്ഷ്യങ്ങളുമായി കഹ്റമ തർശീദ് കാമ്പയിൻ ദേശീയ തലത്തിൽ ആരംഭിച്ചത്. ജലം, ഉൗർജ്ജം പോലെയുള്ള അമൂല്യമായ േസ്രാതസ്സുകളുടെ കാര്യക്ഷമവും മിതവുമായ ഉപഭോഗത്തെയും സംരക്ഷണത്തെയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുകയാണ് കാമ്പയിെൻറ ഭാഗമായി വിവിധ പരിപാടികളിലൂടെ കഹ്റമ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തിെൻറ പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുന്നതും അന്തരീക്ഷത്തിൽ കാർബൺ പ്രസരണത്തിെൻറ തോത് കുറക്കുന്നതും ഇതിെൻറ ലക്ഷ്യങ്ങളിൽ പെടുന്നു. കാമ്പയിനുമായി സഹകരിച്ച് ഇതിെൻറ ഭാഗമാകണമെന്ന് ഖത്തർ നിവാസികളോട് കഹ്റമ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.