ദോഹ: ഫോബ്സ് മിഡിലീസ്റ്റ് മാഗസിെൻറ ബെസ്റ്റ് പെർഫോമൻസ് അവാർഡ് ഖത്തരി എൽ.എൻ.ജി ട്രാൻസ്പോർട്ട് കമ്പനിയായ നാഖിലാതിന്. ദോഹയിൽ നടന്ന മാഗസിെൻറ എക്സ്ക്ലൂസിവ് ഇവൻറിലാണ് അവാർഡ് നേട്ടം പ്രഖ്യാപിച്ചത്. ഇതാദ്യമായാണ് ഫോബ്സ് മിഡിലീസ്റ്റ് ദോഹയിൽ തങ്ങളുടെ എക്സ്ക്ലൂസിവ് ഇവൻറ് സംഘടിപ്പിക്കുന്നത്. ഖത്തറിെൻറ സാമ്പത്തിക മേഖലയിൽ മാറ്റം വരുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ച കമ്പനികളെയും വ്യക്തികളെയും ആദരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫോബ്സ് ചടങ്ങ് സംഘടിപ്പിച്ചത്.
ഖത്തറിലെ ഏറ്റവും മികച്ച കമ്പനിയായി തെരെഞ്ഞെടുക്കപ്പെട്ട നാഖിലാതിനെ , 2016,2015 വർഷങ്ങളിൽ ഗൾഫ് മേഖലയിലെ ആദ്യ 100 കമ്പനികളുടെ പട്ടികയിലും ഫോബ്സ് തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.
നാഖിലാതിെൻറ വിജയകരമായ കുതിപ്പിനുള്ള അംഗീകാരമായാണ് ഫോബ്സ് അവാർഡിനെ കാണാൻ സാധിക്കുക.
ഭാവിയിൽ കൂടുതൽ വളർച്ചയും വികാസവും കൈവരിക്കാനും ഈ നേട്ടം നാഖിലാതിന് പ്രചോദനമാകുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.