വര്‍ണ്ണം വാരി വിതറി സൂഖ് വാഖിഫ് വസന്തോത്സവം തുടങ്ങി

ദോഹ: 15 ദിവസം നീണ്ടുനില്‍ക്കുന്ന സൂഖ് വാഖിഫ് വസന്തോത്സവത്തിന്(സ്പ്രിങ് ഫെസ്റ്റ്) ഇന്നലെ തുടക്കമായി. വൈകിട്ട് 3.30 മുതല്‍ രാത്രി 10.30 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി രണ്ട് വരെ നീളും. ഖത്തര്‍, ജോര്‍ദാന്‍, ഒമാന്‍, സൗദി അറേബ്യ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച പാരമ്പര്യ പാട്ടുമേളങ്ങളും നൃത്ത പരിപാടികളും ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. 
ഖത്തറിന്‍െറ സമ്പന്നമായതും തനിമയാര്‍ന്നതുമായ സാംസ്കാരിക പാരമ്പര്യം ഇത്തരം ഫെസ്റ്റിവലുകളിലൂടെ ലോകത്തിന് മുന്നില്‍ ഉയത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി. സൂഖ് വാഖിഫിനുള്ളില്‍ തയ്യാറാക്കിയ വിവിധ വേദികളിലും മൈതാനങ്ങളിലുമായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും പ്രത്യേക സംഗീത പരേഡും പ്രസന്‍േറഷനും ഇതോടൊപ്പം അരങ്ങേറുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 
ഫെസ്റ്റിവലില്‍ അറബ് ലോകത്തെ ജനകീയ ഗായകര്‍ പങ്കെടുക്കുമെന്നും കൂടാതെ വിനോദ പരിപാടികള്‍ക്കായി പ്രത്യേകം വേദികള്‍ തയ്യാറാക്കിയിരിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു. 
അതേസമയം, ഏറ്റവും ജനകീയമായ ഡോള്‍ഫിന്‍ ഷോ തിരിച്ചത്തെിയതായി സംഘാടകര്‍ വ്യക്തമാക്കി. 
വൈകിട്ട് നാലിനും അഞ്ചിനും ഇടയിലും ഏഴിനും എട്ടിനും ഇടയിലുമാണ് ഡോള്‍ഫിന്‍ ഷോ നടക്കുക. 
അല്‍ അഹ്മദ് സ്ക്വയറിലെ അമ്യൂസ്മെന്‍റ് പാര്‍ക്കിലാണ് ഡോള്‍ഫിന്‍ ഷോ. ക്രേസി ഫ്രോഗ്, റൈഞ്ചര്‍, കാറ്റര്‍പില്ലര്‍, ക്രേസി ഫയര്‍, എക്സ്ട്രീം സ്വിങ് തുടങ്ങി വിവിധ വിനോദ പരിപാടികള്‍ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു.

News Summary - doha sook vakhif vasantholsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.