ദോഹ: ‘മായി ദോഹ’ എന്ന പേരിലുള്ള കുടിവെള്ള വിതരണ കമ്പനി അടുത്ത മാസം ഒന്നുമുതല്‍ ഖത്തറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കമ്പനി ഉടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്കുള്ള മികച്ച സേവനം ഉറപ്പുനല്‍കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഏഷ്യന്‍ ടൗണ്‍ എംആര്‍എ റെസ്റ്റോറൻറില്‍ ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യൂസുഫ് അഹമ്മദ് എസ് അല്യഫീ പങ്കെടുക്കും.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം വാഗ്ദാനം ചെയ്യുന്ന കമ്പനി എല്ലായിടങ്ങളിലും കുടിവെള്ളവിതരണത്തിന് സംവിധാനങ്ങളേര്‍പ്പെടുത്തും. 20 ലിറ്റര്‍ ബോട്ടിലിന് എട്ടുറിയാലാണ് ഈടാക്കുക. എന്നാല്‍ ആദ്യഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള ഓഫറായി 5.50 റിയാല്‍ വരെ നിരക്കില്‍ ലഭ്യമാക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫറുകളും ഇളവുകളും നല്‍കും. ബോട്ടിലുകളുടെ വിതരണത്തിന് വിവിധ പാക്കേജുകളും ക്രമീകരിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കമ്പനി ജനറല്‍ മാനേജര്‍ ഷംനാസ് തെരുവത്ത്, മാനേജിംഗ് ഡയറക്ടര്‍മാരായ അലിയാര് റാവുത്തര്‍, ഹുസൈന് റഹ്മാനി, അനസ് കെ.എം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.