ദോഹ: ലോകത്തിശല ഏറ്റവും വലിയ കാർഷിക നഗരം ഖത്തറിൽ ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി ചേംബർ ഓഫ് കോമേഴ്സ് അംഗവും ഖത്തറിലെ പ്രമുഖ വ്യവസായിയുമായ മുഹമ്മദ് അഹ്മദ് അൽഉബൈദിലി അറിയിച്ചു. ഇതിെൻറ നിർമാണ പ്രവർത്തനത്തിനുള്ള അംഗീകാരം ഉടൻ ലഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കാർഷിക ഉൽപാദനം, ക്ഷീര കൃഷി, മത്സ്യ കൃഷി, ഇറച്ചിക്ക് വേണ്ടിയുള്ള മൃഗം വളർത്തൽ തുടങ്ങി വിവിധ കാർഷിക മേഖലകളെ കൂട്ടിയിണക്കിയുള്ള ബഹുമുഖ പദ്ധതിയാണ് അംഗീകാരത്തിന് സമർപ്പിച്ചിട്ടുള്ളതെന്ന് ഉബൈദിലി അറിയിച്ചു. പാരമ്പര്യേതര ഉൗർജം അടിസ്ഥാനമാക്കി നഗരത്തിലെ റീസൈക്ലിംഗ് സംവിധാനം കാർഷിക മാലിന്യങ്ങളെ കൂടി സംസ്ക്കരിക്കുന്നതിനുള്ള സംവിധാനത്തോടെ വിപുലപ്പെടുത്താനും പുതിയ പദ്ധതിയിൽ നിർദേശമുണ്ട്. അഞ്ച് വർഷമാണ് പദ്ധതിയുടെ പഠനത്തിന് വേണ്ടിവന്നത്. നിരവധി സ്വദേശി–വിദേശി കമ്പനികൾക്ക് ഈ പദ്ധതിയുടെ നേട്ടം ലഭിക്കുമെന്ന് ഉബൈദലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.