ദോഹ: ഖുദ്സിെൻറ വിമോചനത്തിന് ദൃഢപ്രതിജ്ഞ ചെയ്യുന്നതിന് ദോഹയിൽ റാലി. ഖത്തർ യൂനിവേഴ്സിറ്റിയിൽ വിദ്യാർത്ഥികളും അധ്യാപകരുമാണ് ഖുദ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നത്. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഖുദ്സ് ഇസ്രയേലിെൻറ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെ തുടർന്ന് ലോക വ്യാപകമായി അലയടിക്കുന്ന പ്രതിഷേധത്തിെൻറ ഭാഗമായാണ് ദോഹയിലും പ്രതിഷേധം സംഘടിപ്പിച്ചത്. ഫലസ്തീൻ പതാകയേന്തി നടത്തിയ പ്രതിഷേധ പരിപാടിയിൽ ഫലസ്തീൻ ജനതക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവുമാണ് പ്രകടിപ്പിച്ചത്. ഫലസ്തീൻ ജനയതുടെ അവകാശങ്ങൾ നിഷേധിക്കുന്ന ഇസ്രയേലിന് കൂട്ടുനിന്ന അമേരിക്കൻ നടപടിക്കെതിരെ ശക്തമായ ഭാഷയിലായിരുന്നു പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.