തൈ​ക്വാ​ൻ​ഡോ താ​രം ക​ല്‍ഥം അ​ല്‍ മു​ത്വാ​വ​ക്ക് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ദോഹ മദ്‌റസ സ്‌പോര്‍ട്‌സ്: അദ്ൽ ഗ്രൂപ് ജേതാക്കള്‍

ദോ​ഹ: ഖ​ത്ത​ര്‍ കാ​യി​ക ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ദോ​ഹ അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ഇ​സ്‍ലാ​മി​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ്‌​പോ​ര്‍ട്‌​സ് ഫെ​സ്റ്റി​ൽ അ​ദ്ല്‍ ഗ്രൂ​പ് ഒ​ന്നാം സ്ഥാ​നം നേ​ടി. റ​ഹ്‌​മ, അ​മാ​ന എ​ന്നീ ഗ്രൂ​പ്പു​ക​ൾ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. സി​ദ്ഖ് നാ​ലാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി. നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 50 മീ​റ്റ​ര്‍, 100 മീ​റ്റ​ര്‍ - 200 മീ​റ്റ​ര്‍ ഓ​ട്ടം, 4x100 റി​ലേ, ലോ​ങ് ജം​പ്, പ​ഞ്ച​ഗു​സ്തി, ഖൊ-​ഖൊ, വ​ടം​വ​ലി തു​ട​ങ്ങി വി​വി​ധ കാ​യി​ക​യി​ന​ങ്ങ​ളി​ല്‍ ആ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍ഥി​ക​ളാ​ണ് മ​ദ്‌​റ​സാ കാ​മ്പ​സി​ല്‍ ന​ട​ന്ന മ​ത്സ​ര​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​ത്. വ​ര്‍ണാ​ഭ​മാ​യ മാ​ര്‍ച്ച് പാ​സ്റ്റോ​ടെ തു​ട​ക്കം കു​റി​ച്ച സ്‌​പോ​ര്‍ട്‌​സ് മീ​റ്റ്, വി​വി​ധ രാ​ജ്യാ​ന്ത​ര തൈ​ക്വാ​ൻ​ഡോ മ​ത്സ​ര​ങ്ങ​ളി​ല്‍ ഖ​ത്ത​റി​നെ പ്ര​തി​നി​ധാ​നം​െ​ച​യ്ത് നി​ര​വ​ധി മെ​ഡ​ലു​ക​ള്‍ നേ​ടി​യ പ്ര​മു​ഖ ഖ​ത്ത​ര്‍ തൈ​ക്വാ​ൻ​ഡോ താ​രം ക​ല്‍ഥം അ​ല്‍ മു​ത്വാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ദ്‌​റ​സ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ബ്ദു​ല്‍ വാ​സി​അ് സ്വാ​ഗ​തം പ​റ​ഞ്ഞു.

സെ​ന്റ​ര്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നൗ​ഫ​ല്‍ പാ​ലേ​രി, സി.​ഐ.​സി വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ന്‍ കെ.​സി അ​ബ്ദു​ല്ല​തീ​ഫ്, മാ​നേ​ജ്‌​മെ​ന്റ് ക​മ്മ​റ്റി പ്ര​സി​ഡ​ന്റ് ബി​ലാ​ല്‍ ഹ​രി​പ്പാ​ട്, പി.​ടി.​എ പ്ര​സി​ഡ​ന്റ് ഡോ. ​മു​ഹ​മ്മ​ദ് ശ​ബീ​ര്‍, എം.​ടി.​എ പ്ര​സി​ഡ​ന്റ് സ​ജ്‌​ന ന​ജീം തു​ട​ങ്ങി​യ​വ​ര്‍ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

ദോ​ഹ അ​ല്‍ മ​ദ്‌​റ​സ അ​ല്‍ ഇ​സ്‍ലാ​മി​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ്‌​പോ​ര്‍ട്‌​സ് ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന മാ​ർ​ച്ച് പാ​സ്റ്റി​ൽ​നി​ന്ന്

 

മു​ഹ​മ്മ​ദ് ഇ​ശാ​ന്‍ ശ​ന​ഫ് (കി​ഡ്‌​സ്), ആ​മി​ര്‍ മു​ഹ​മ്മ​ദ് ഹാ​ശിം, മു​ഹ​മ്മ​ദ് റി​ഫാ​ന്‍ (സ​ബ് ജൂ​നി​യ​ര്‍ - ബോ​യ്‌​സ്), ഹം​ന അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ (സ​ബ് ജൂ​നി​യ​ര്‍ - ഗേ​ള്‍സ്), മു​ഹ​മ്മ​ദ് അ​ബ്ശി​ര്‍ (ജൂ​നി​യ​ര്‍ - ബോ​യ്‌​സ്), റി​ദ സൈ​ന​ബ് (ജൂ​നി​യ​ര്‍ - ഗേ​ള്‍സ്), ത​മീം മു​ഹ​മ്മ​ദ് (സീ​നി​യ​ര്‍ - ബോ​യ്‌​സ്), ഹ​ലീ​മ (സീ​നി​യ​ര്‍ - ഗേ​ള്‍സ്) എ​ന്നി​വ​ര്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

സ​മാ​പ​ന ച​ട​ങ്ങി​ല്‍ വി​വി​ധ ഗ്രൂ​പ്പു​ക​ള്‍ക്കു​ള്ള എ​വ​ര്‍റോ​ളി​ങ് ട്രോ​ഫി​ക​ള്‍ ബി​ലാ​ല്‍ ഹ​രി​പ്പാ​ട്, ഡോ. ​അ​ബ്ദു​ല്‍ വാ​സി​അ്, മു​ഹ​മ്മ​ദ​ലി ശാ​ന്ത​പു​രം, സി.​കെ. അ​ബ്ദു​ല്‍ ക​രീം, അ​സ്ലം ഈ​രാ​റ്റു​പേ​ട്ട എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു.

അ​ഡ്മി​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ മു​ശ്താ​ക് കൊ​ച്ചി, മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ല്‍, കെ. ​എ​ല്‍ ഹാ​ശിം, സ​ജ്‌​ന ന​ജീ​ബ്, ഫ​ഹീ​മ റൂ​ബി, ഹാ​രി​സ് കെ.​എ​ല്‍, അ​ൻ​വ​ർ സാ​ദ​ത്ത്, ശി​ഹാ​ബു​ദ്ദീ​ന്‍, ഫെ​സ്റ്റ് ക​ണ്‍വീ​ന​ര്‍ അ​ബു​ല്ലൈ​സ്, അ​സി. ക​ണ്‍വീ​ന​ര്‍ വി. ​കെ ശ​മീ​ര്‍, അ​സി​സ്റ്റ​ന്റ് സെ​ഷ​ന്‍ ഹെ​ഡു​മാ​രാ​യ നി​ജാ​സ് ച​ക്ക​ര​ക്ക​ല്ല്, ജ​മാ​ല്‍ പി, ​ന​സീ​ഹ് അ​ബ്ദു​സ്സ​ലാം തു​ട​ങ്ങി​യ​വ​ര്‍ വി​ജ​യി​ക​ള്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Doha Madrasah Sports: Adl Group Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.