ദോഹ ബാങ്ക്​ സി.ഇ.ഒ ആർ. സീതാരാമൻ രാജിവെച്ചു

ദോഹ: ഖത്തറിലെ പ്രമുഖ ബാങ്കായ ദോഹ ബാങ്കിന്‍റെ ചീഫ്​ എക്സിക്യൂട്ടീവ്​ പദവിയിൽ നിന്നും ഇന്ത്യകാരനായ ആർ. സീതാരാമൻ രാജിവെച്ചു. 15 വർഷത്തോളമായി ബാങ്കിന്‍റെ ഉന്നത പദവി അലങ്കരിച്ച ഇദ്ദേഹം, ഞായറാഴ്ച രാജികത്ത്​ നൽകി സ്ഥാനമൊഴിഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസികൾ​ റിപ്പോർട്ട് ചെയ്തു.

തമിഴ്​നാട്ടിലെ മലിയാടുതുറൈ സ്വദേശിയായ സീതാരാമൻ 2002ൽ ഡെപ്യൂട്ടി സി.ഇ.ഒ ആയാണ്​ ദോഹ ബാങ്കിലെത്തുന്നത്​. തുടർന്ന്​ 2007ൽ സി.ഇ.ഒ പദവിയിലെത്തി ബാങ്കിന്‍റെ വളർച്ചയിൽ നിർണായക സംഭവനകൾ നൽകി. നിലവിൽ ഖത്തറിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി ​ദോഹ ബാങ്ക്​ മാറുന്നതും സീതാരാമന്‍റെ നേതൃമികവിലാണ്​.

രാജിക്കുള്ള കാരണം വ്യക്​തമല്ലെന്ന്​ വാർത്താ ഏജൻസികൾ അറിയിച്ചു.

Tags:    
News Summary - Doha Bank CEO R Sitharaman resigned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.