ഇൗ സീസണിൽ ദോഹ തുറമുഖത്ത്​ എത്തുക 42 ആഢംബരക്കപ്പലുകൾ

ദോഹ: രാജ്യത്തേക്ക്​ ഇൗ സീസണിൽ ആഢംബരക്കപ്പലുകളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. ഒക്​ടോബർ രണ്ടിന്​ ആരംഭിച്ച ക്രൂയിസ്​ സീസൺ മേയ്​ പത്തിന്​ അവസാനിക്കു​േമ്പാ​േഴക്കും 42 ആഢംബരക്കപ്പലുകളാണ്​ ദോഹ തുറമുഖത്ത്​ അടുക്കുകയെന്ന്​ ഖത്തർ പോർട്ട്​സ്​ മാനേജ്​മ​​െൻറ്​ കമ്പനി (മവാനി ഖത്തർ) അറിയിച്ചു. ഒക്​ടോബർ രണ്ടിന്​ ബൗഡിക്ക എന്ന ആഢംബര കപ്പൽ എത്തിയതോടെയാണ് സീസൺ തുടങ്ങിയത്​. നവംബർ അഞ്ചിന്​ അസാമാര ഗസ്​റ്റ്​ തുറമുഖത്തെത്തും. 2019 മേയ്​ പത്തിന്​ ​സീബോൺ എൻകോർ ദോഹ തുറമുഖത്ത്​ എത്തുന്നതോടെയാണ്​ സീസണിന്​ അവസാനമാകുക. മേയ്ൻ ഷിഫ്​ 4 എന്ന ആഢംബര കപ്പൽ സഞ്ചാരികളുമായി പത്ത്​ തവണ ദോഹ തുറമുഖത്ത്​ നങ്കൂരമിടു​േമ്പാൾ എം.എസ്​.സി ലിറിക, എ.​െഎ.ഡി.എ പ്രിമ എന്നിവ എട്ട്​ തവണ വീതം രാജ്യത്തേക്ക്​ എത്തും. ഡിസംബറിലാണ്​ ഏറ്റവും കൂടുതൽ കപ്പലുകൾ എത്തുക. ഒമ്പത്​ ആഢംബര കപ്പലുകളാണ്​ സഞ്ചാരികളുമായി ഡിസംബറിൽ ദോഹയിലേക്ക്​ എത്തുന്നത്​. ക്രൂയിസ്​ സഞ്ചാരികൾക്കായി വലിയ തോതിലുള്ള സൗകര്യങ്ങളാണ്​ ഏർപ്പെടുത്തിയിട്ടുള്ളത്​.

Tags:    
News Summary - doha 42 kappal-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.