ഔദ്യോഗികമല്ലാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുത് -ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: സ്വദേശികളും താമസക്കാരും ഉൾപ്പെടെ ജനങ്ങളുടെ സുരക്ഷയിൽ ആശങ്കവേണ്ടെന്ന് വ്യക്തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം.

ഊഹാപോഹങ്ങളോ, തെറ്റായ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങൾ സാമൂഹിക ഉത്തരവാദിത്തം പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നല്ലാത്ത വിവരങ്ങൾ പങ്കുവെക്കരുതെന്നും ലഭ്യമാകുന്ന വിവരങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണം ഉറപ്പാക്കണമെന്നും പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്തെ സംഭവവികാസങ്ങൾ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് നിരീക്ഷിക്കുകയാണെന്നും പൗരന്മാരുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായതെല്ലാം ചെയ്യുന്നതായും മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - Do not spread unofficial information -Qatar Ministry of Interior

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.