ദോഹ: ഹമദ് തുറമുഖത്ത് നിന്നും ഉത്തരാഫ്രിക്കയിലെ വിവിധ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള കപ്പൽപാത തുറക്കുന്നതിനായി നീക്കങ്ങൾ സജീവം. തുനീഷ്യ, മൊറോക്കോ തുടങ്ങിയ മേഖലയിലെ അറബ് രാജ്യങ്ങളുമായി വ്യാപാരബന്ധം സ്ഥാപിക്കുന്നതിനും പുതിയ പാത ഏറെ ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.
വാണിജ്യ വ്യാപ്തി വികസിപ്പിക്കുന്നതിനപ്പുറം, മിഡിലീസ്റ്റിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ഹമദ് തുറമുഖത്ത് നിന്നും യൂറോപ്പിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള ചരക്കുകളുടെ കയറ്റുമതിക്കും റീ എക്സ്പോർട്ടിംഗിനുമായി ഉത്തരാഫ്രിക്കയെ മുഖ്യകവാടമായി ഉപയോഗിക്കുകയാണ് പുതിയ കപ്പൽപാത സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഹമദ് തുറമുഖത്തിെൻറ പ്രധാനഭാഗത്തിനടുത്ത് വൻ ഭക്ഷ്യ നിർമ്മാണ കോംപ്ലക്സിെൻറ നിർമ്മാണം നടന്നുവരുന്നതായും ചില ഖത്തർ വ്യാപാരികൾ വ്യക്തമകാക്കി.
തുനീഷ്യയടക്കമുള്ള ഉത്തരാഫ്രിക്കൻ മേഖലയിലേക്കുള്ള നേരിട്ടുള്ള കപ്പൽപാത ഉടൻ ആരംഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഹമദ് പോർട്ടിനെ പ്രധാന ഹബ്ബാക്കി പരിവർത്തിപ്പിച്ചു കൊണ്ട് ഭക്ഷ്യ സുരക്ഷയെന്ന നേട്ടത്തിലേക്കാണ് ഖത്തർ ശ്രമിക്കുന്നതെന്നും ഉത്തരാഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളുമായി തന്ത്രപ്രധാനമായ പങ്കാളിത്തം സ്ഥാപിക്കാനും ഭക്ഷ്യവസ്തുക്കളടക്കമുള്ള അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നതായും ഖത്തർ ചേംബർ വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹ്മദ് ബിൻ തവാർ അൽ കുവാരി ദി പെനിൻസുല പത്രത്തോട് വ്യക്തമാക്കി.യൂറോപ്പിലേക്കുള്ള പ്രധാന കവാടമാണ് തുനീഷ്യയെന്നും ഖത്തറുമായി മികച്ച സാമ്പത്തിക സഹകരണത്തിനുള്ള ക്ഷമത അറബ് രാജ്യമായ തുനീഷ്യക്കുണ്ടെന്നും കൂടാതെ റഷ്യ, ആസ്േത്രലിയ, ഇന്ത്യ, പാക്കിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളുമായി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിവരികയാണെന്നും രാജ്യത്തെ പ്രധാന വ്യാപാരികളിലൊരാൾ കൂടിയായ മുഹമ്മദ് തവാർ അൽ കുവാരി കൂട്ടിച്ചേർത്തു.
യത്ഥാർഥ സമയത്ത് തന്നെയാണ് ലോക നിലവാരത്തിലുള്ള ഹമദ് തുറമുഖം പ്രവർത്തനമാരംഭിച്ചിരിക്കുന്നതെന്നും മേഖലയിലെ കപ്പൽ ഗതാഗത രംഗത്ത് മാറ്റങ്ങൾ കൊണ്ട് വരാൻ ഹമദ് തുറമുഖത്തിനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഖത്തറും തുനീഷ്യയും ഭൂമിശാസ്ത്രപരമായി യൂറോപ്പിനും ഏഷ്യക്കും ഇടയിൽ വളരെയധികം തന്ത്രപ്രധാനമായ സ്ഥാനങ്ങളിലാണ് നിലകൊള്ളുന്നതെന്നും ചരക്ക്–സേവന രംഗത്ത് പരസ്പരം കൈമാറ്റം നടത്താൻ ഇരുരാജ്യങ്ങൾക്കും സാധിക്കുമെന്നുമാണ് നിരീക്ഷകർ വിലയിരുത്തുന്നത്.എന്നാൽ ഖത്തറിനും തുനീഷ്യക്കുമിടയിൽ കടൽ ഗതാഗത പാത ഇല്ലാത്തത് ഇരുരാജ്യങ്ങളിലെയും വ്യാപാര കയറ്റുമതിക്കും മറ്റും തടസ്സമായി മാറുന്നതിനിടയിലാണ് തുനീഷ്യയിലൂടെ ഉത്തരാഫ്രിക്കയിലേക്കുള്ള ഖത്തറിെൻറ നേരിട്ടുള്ള കപ്പൽ സർവീസിന് ശ്രമം നടന്നു കൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.