ദോഹ: അഷിഗര്‍ ഡിജിമെ േൻറഴ്സ് (എ.ഡി.എം) സംഘടിപ്പിക്കുന്ന പഞ്ചദിന ഡിജിറ്റല്‍ മാസ്റ്റ റി പ്രോഗ്രാം ശില്പശാല ഫെബ്രുവരി 29 മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേ ളനത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ ബിസിനസ്, ഓണ്‍ലൈന്‍ ബ്രാന്‍ഡിങ്ങിലൂടെ ആഗോള വിപണിയിലെ സാന്നിധ്യമറിയിക്കല്, ഉപഭോക്താക്കളുടെ വ്യാപ്തി വര്‍ധിപ്പിക്കല്‍, ഓണ്‍ലൈന്‍ ബിസിനസ് മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ വെബ്സൈറ്റ് കൈകാര്യം ചെയ്യാന്‍ സഹായിക്കല്‍, സോഷ്യല്‍ മീഡിയയുടെ ഉപയോഗം തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. മാര്‍ച്ച് ഏഴ് വരെ തുടരുന്ന ശില്പശാല ക്രൗണ്‍പ്ലാസ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരംഭിച്ച് രാജ്യത്തിെൻറ സമൃദ്ധമായ ഭാവി വളര്‍ച്ചക്ക് സംഭാവനകള്‍ നല്കി ഖത്തറിെൻറ പ്രഖ്യാപിത ‘സാമ്പത്തി ലക്ഷ്യം 2030’നെ പിന്തുണക്കുക എന്നതാണ് അഷിഗര്‍ ഡിജിമെേൻറഴ്സിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ആൽ ഥാനി പറഞ്ഞു.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് മാള്‍ പോര്‍ട്ടലും എ.ഡി.എമ്മിെൻറ നേതൃത്വത്തില്‍ നടക്കുന്ന പ്രധാന സംരംഭമാണ്. ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് സാങ്കേതികമായ തടസ്സങ്ങളില്ലാതെ ഓണ്‍ലൈന്‍ ബിസിനസ് ആരംഭിക്കാന്‍ സഹായിക്കുന്നതാണ് ഈ സംരംഭമെന്ന്് എ.ഡി.എം സി.ഇ.ഒയും കോഫൗണ്ടറുമായ എം.പി. ഷാനവാസ് പറഞ്ഞു. സംരംഭകര്‍ക്ക് തങ്ങളുടെ ഉൽപന്നങ്ങള് സ്റ്റോക്ക് ചെയ്യാനും വില്പന നടത്താനും ഓണ്‍ലൈന്‍ ഷോപ്പിങ്മാൾ പോര്‍ട്ടല്‍ അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ മാസ്റ്ററി പ്രോഗ്രാം, ഓണ്‍ലൈന്‍ ഷോപ്പിങ് മാള്‍ എന്നിവയില്‍ ഭാഗമാവാന്‍ താൽപര്യമുള്ള ബിസിനസുകാര്‍ക്ക് ബന്ധപ്പെടാം. www.digitalmastery.qa, 31119260, 31119286, info@adm.qa, 66824638, 50778337.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.