ജെ.കെ. മേനോൻ, മുഹമ്മദ് അൽത്താഫ്, എം.എ.യൂസുഫലി, ഇൻവെസ്റ്റ് ഖത്തർ സി.ഇ.ഒ ശൈഖ് അലി അൽ വലീദ് ആൽഥാനി, ഡോ. മോഹൻ തോമസ്, മൻസൂർ പള്ളൂർ എന്നിവർ ന്യൂഡൽഹിയിൽ
ഇന്ത്യ-ഖത്തർ ബിസിനസ് ഫോറത്തിൽ
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇന്ത്യ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യ-ഖത്തർ വാണിജ്യസഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.
ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ, ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ആൽഥാനി, ഖത്തർ വിദേശ വ്യാപാര മന്ത്രി അഹമ്മദ് ബിൻ മുഹമ്മദ് അൽ സയിദ് എന്നിവർ പങ്കെടുത്ത ഇന്ത്യ-ഖത്തർ ബിസിനസ് ഫോറത്തിൽ വിപുലമായ നിക്ഷേപങ്ങൾക്കുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഇൻവെസ്റ്റ് ഇന്ത്യയും ഇൻവെസ്റ്റ് ഖത്തറും തമ്മിൽ നിക്ഷേപങ്ങൾ വിപുലമാക്കാൻ സഹായിക്കുന്ന കരാർ ഒപ്പുവെച്ചു. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുടെ കൂടുതൽ സഹകരണത്തിനും പിന്തുണക്കും ഖത്തർ ബിസിനസ് മാൻ അസോസിസേഷൻ, സി.ഐ.ഐ എന്നിവർ തമ്മിൽ ധാരണയിലെത്തി.
ഏറ്റവും മികച്ച സൗഹൃദമാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ളതെന്നും കൂടുതൽ വാണിജ്യ സഹകരണത്തിന് വഴിയൊരുങ്ങുന്നത് പ്രവാസ സമൂഹത്തിന്റെ കൂടുതൽ ഉന്നമത്തിന് കൂടി ഊർജമേകുമെന്നും ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി വ്യക്തമാക്കി. അമീറിന്റെ സന്ദർശനം ഇന്ത്യ-ഖത്തർ സൗഹൃദം കൂടുതൽ സുദൃഢമാക്കുമെന്നും കൂടുതൽ നിക്ഷേപസാധ്യതകൾക്ക് തുടക്കമാകുമെന്നും യൂസുഫലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.