ബിൽഡിങ് റിക്വയർമെൻറ് ഗൈഡ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പ്രകാശനം ചെയ്യുന്നു
ദോഹ: സർക്കാർ കെട്ടിടങ്ങളുടെ രൂപരേഖകളും ആവശ്യമായ മാർനിർദേശങ്ങളുമുൾപ്പെടുന്ന ബിൽഡിംഗ് റിക്വയർമെൻറ് ഗൈഡ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി പ്രകാശനം ചെയ്തു.കെട്ടിട അനുമതിക്കാവശ്യമായ നിർദേശങ്ങളും നടപടികളും ഈ പുസ്തകത്തിൽ ഉണ്ട്.
ഇ–രൂപത്തിലും പേപ്പർ എഡിഷനുകളിലും ബിൽഡിംഗ് റിക്വയർമെൻറ് ഗൈഡ് ലഭ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.നിക്ഷേപകർക്കും പൗരൻമാർക്കും കെട്ടിട നിർമാണ രംഗത്തെ നടപടികളും വ്യവഹാരങ്ങളും കൃത്യമായി ലഭിക്കുന്നതിന് പുതിയ ഗൈഡ് ഏറെ പ്രയോജനപ്പെടും. നിർമാണ മേഖലയിലെ സാമ്പത്തിക പരിസ്ഥിതി കൂടുതൽ വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കും.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എഞ്ചി. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇ, മന്ത്രാലയത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.