ദോഹ: ഖത്തരി സംരംഭകനും ഗവേഷകനുമായ മുഹമ്മദ് ഹസൻ അൽ ജിഫൈരിയുടെ ‘ഡെഫ് പീഡിയ’ സം രംഭത്തിന് നൂതന പദ്ധതിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം. ഈ വർഷത്തെ വേൾഡ് സമ്മിറ്റ് പുരസ്കാരമാണ് ഇൻക്ലൂഷൻ ആൻഡ് എംപവർമെൻറ് വിഭാഗത്തിൽ അൽ ജിഫൈരിയെ തേടിയെത്തിയിരിക്കുന്നത്. നൂറിലധികം വരുന്ന ഐക്യരാഷ്ട്രസഭയുടെ അംഗരാജ്യങ്ങളിൽ നിന്നുള്ള 400ലധികം നാമനിർദേശങ്ങളിൽ നിന്നാണ് ജി ഫൈരിയുടെ ‘ഡെഫ് പീഡിയ’ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബധിരരായവർക്ക് അല്ലാത്തവരുമായുള്ള ആശയവിനിമയം എളുപ്പമാക്കാൻ സാധിക്കുന്ന സാങ്കേതിക സംവി ധാനമാണ് ‘ഡെഫ് പീഡിയ’. ആംഗ്യഭാഷയിലുള്ള ആളുകളുടെ സംശയങ്ങൾ ഇല്ലാതാക്കാനും മറ്റുള്ളവരുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനും ഇത് സഹായകമാകും.
വേൾഡ് സമ്മിറ്റ് അവാർഡ് വേദിയിൽ ഖത്തർ പതാക ഉയർത്താൻ സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നുവെന്നും ഖത്തറിനെതിരായ അന്യായ ഉപരോധത്തിനിടയിലും തങ്ങളുടെ വിജയത്തിലേക്കുള്ള അഭിനിവേശത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അൽ ജിഫൈരി പറഞ്ഞു.
അടുത്ത വർഷം മാർച്ചിൽ പോർച്ചുഗലിൽ നടക്കുന്ന പ്രൗഢമായ ചടങ്ങിൽ അൽ ജിഫൈരി ഖത്തറിെൻറ അഭി മാനമുയർത്തി വേൾഡ് സമ്മിറ്റ് പുരസ്കാരം ഏറ്റുവാങ്ങും. നേതൃഗുണം, സാങ്കേതികവിദ്യ എന്നീ മേഖലകളി ലായി 68ലധികം പുസ്തകങ്ങളുടെ രചയിതാവായ അൽ ജിഫൈരി, സ്റ്റാർ ഓഫ് സയൻസ് ഫൈനലിസ്റ്റ് കൂ ടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.