സൈബര്‍ ഹാക്കർമാർക്കെതിരെ  രാജ്യം ജാഗ്രത പാലിക്കും^ഖാലിദ് അല്‍ ഹാഷിമി

ദോഹ: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഖത്തർ കരുതലോടെയാണ്  മുന്നോട്ടുപോകുന്നതെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയത്തിലെ സൈബര്‍ സെക്യൂരിറ്റി അസിസ്​റ്റൻറ്​ അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ ഹാഷിമി. രാജ്യത്തി​​െൻറ നിര്‍ണ്ണായക ദേശീയ വിഭവങ്ങളായ എണ്ണ, വാതകം, ബാങ്കിങ് സിസ്​റ്റം എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. 
വ്യക്തിയുടെ വിവരങ്ങള്‍ കവര്‍ന്നെടുക്കുന്നതിനായി മൊബൈല്‍ ഫോണ്‍ ഹാക്കിങും, അനാവശ്യമായ ഇൗമെയില​ുകളും  സന്ദേശങ്ങളും അയക്കുന്നതുമെല്ലാം ഇതി​​െൻറ ഭാഗമാണ്. 

ഇത്തരം ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കുമെതിരെ ഖത്തര്‍ ഉണര്‍ന്ന സമീപനത്തോടെയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സൈബര്‍ സെക്യൂരിറ്റി വകുപ്പിന്റെ ഗവേഷണ വിഭാഗം ഇത്തരം സൈബര്‍ ഭീഷണികള്‍ക്കെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തുന്നുണ്ട്. 
 സൈബര്‍ സെക്യൂരിറ്റി വകുപ്പ് 2011ല്‍ ഇത്തരം ഭീഷണികളെ നിരീക്ഷിക്കുന്നതിനായുള്ള സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് ആക്രമണസാധ്യതകളെയും ഭീഷണികളെയും കുറിച്ച് അന്താരാഷ്​ട്ര രംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും അത് വിശകലനം ചെയ്ത ശേഷം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടയിടുന്നതിനായി ഗവണ്‍മ​െൻറ്​ ഏജന്‍സികള്‍ക്ക് സന്ദേശമയക്കുകയും ചെയ്യും. 

 സൈബര്‍ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളും ഭീഷണികളും സംബന്ധിച്ചുള്ള സമകാലിക വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കുന്നതിനായി സൈബര്‍ സെക്യൂരിറ്റി വകുപ്പ് ആഴ്ചകളില്‍ ന്യൂസ്‌ലെറ്ററുകളും പ്രസിദ്ധീകരിക്കാറുണ്ട്. 
 ഇൗ -വാണിജ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനായി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇലക്ട്രോണിക് ഇടപാടുകള്‍ സുരക്ഷിതമായി നടത്തുന്നതിന് ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷന്‍, ഇലക്ട്രോണിക് ഒപ്പ് മുതലായ സേവനങ്ങളും നിലവിലുണ്ട്. 

ഇത്തരം സേവനങ്ങള്‍ ഇടപാടുകളുടെ രഹസ്യസ്വഭാവവും ആധികാരികതയും സമഗ്രതയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 സൈബര്‍ ഭീഷണികള്‍ കൈകാര്യം ചെയ്യുന്നതിനായി സംഘടനകള്‍ സൈബര്‍ സെക്യൂരിറ്റി ദേശീയ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനെ മന്ത്രാലം പ്രോത്സാഹിപ്പിക്കുമെന്നും ഹാഷിമി വ്യക്തമാക്കി. സൈബര്‍ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഖത്തര്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീമില്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.
 +974- 44933408 എന്ന ഹോട്ട്‌ലൈന്‍ നമ്പര്‍ അടിയന്തര ഫോണ്‍കോളുകള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. 

Tags:    
News Summary - cyber crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.