ദോഹ: സി.വി ശ്രീരാമെൻറ സ്മരണാർഥം സംസ്‌കൃതി ഏർപ്പെടുത്തിയ സംസ്‌കൃതി^ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് ഒമാനിലെ മസ്കത്തിൽ താമസിക്കുന്ന ദിവ്യ പ്രസാദ് അർഹയായി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിനിയായ ദിവ്യയുടെ ‘പോർച്ചിലമ്പ്’ എന്ന ചെറുകഥയാണ് അവാർഡിന് അർഹത നേടിയതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നവംബർ രണ്ടിന് െഎ.സി.സി അശോക ഹാളിൽ നടക്കുന്ന കേരളോത്സവം പരിപാടിയിൽ അശോകൻ ചരുവിൽ സമ്മാനിക്കും. ആറ് ജി.സി.സി രാജ്യങ്ങളിൽ നിന്ന് 55ഒാളം കഥകളിൽ നിന്നാണ് ദിവ്യ പ്രസാദിെൻറ കഥ തെരഞ്ഞെടുക്കപ്പെട്ടത്. അശോകൻ ചരുവിൽ, പ്രൊഫ. സി.പി. അബൂബക്കർ, ശ്രീകുമാർ മേനോത്ത് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് േജതാവിനെ തെരഞ്ഞെടുത്തത്. കേരേളാത്സവത്തിൽ സംസ്‌കൃതി അംഗങ്ങളുടെ മക്കളിൽ നിന്ന് ഉന്നത വിജയം നേടിയവരെ ആദരിക്കും. ഇതോടൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറും. സംസ്‌കൃതി പ്രസിഡൻറ് എ.സുനിൽ , ജനറൽ സെക്രട്ടറി വിജയകുമാർ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ.കെ ശങ്കരൻ , സംസ്‌കൃതി കലാ വിഭാഗം കൺവീനർ ഇ.എം സുധീർ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.