ഖ​ത്ത​ർ -ജ​പ്പാ​ൻ എ​ൽ.​എ​ൻ.​ജി കൈ​മാ​റ്റ ക​രാ​റി​ൽ ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി, ജേ​റ ഗ്ലോ​ബ​ൽ സി.​ഇ.​ഒ യു​കി​യോ കാ​നി

എ​ന്നി​വ​ർ ഒ​പ്പു​വെ​ക്കു​ന്നു

ഖ​ത്ത​ർ -ജ​പ്പാ​ൻ എ​ൽ.​എ​ൻ.​ജി കൈ​മാ​റ്റ ക​രാ​ർ ഒ​പ്പു​വെ​ച്ചു

​ദോ​ഹ: ഖ​ത്ത​റി​ൽ​നി​ന്ന് ജ​പ്പാ​നി​ലേ​ക്ക് പ്ര​തി​വ​ർ​ഷം 30 ല​ക്ഷം ട​ൺ എ​ൽ.​എ​ൻ.​ജി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഖ​ത്ത​ർ എ​ന​ർ​ജി ജ​പ്പാ​ൻ ക​മ്പ​നി​യാ​യ ജേ​റ​യു​മാ​യി 27 വ​ർ​ഷ​ത്തെ വി​ൽ​പ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ​ദോ​ഹ​യി​ൽ ന​ട​ക്കു​ന്ന 21ാമ​ത് അ​ന്താ​രാ​ഷ്ട്ര എ​ൽ.​എ​ൻ.​ജി കോ​ൺ​ഫ​റ​ൻ​സി​ന്റെ​യും എ​ക്സി​ബി​ഷ​ന്റെ​യും ഭാ​ഗ​മാ​യാ​ണ് സു​പ്ര​ധാ​ന ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്.

ക​രാ​ർ പ്ര​കാ​രം എ​ൽ.​എ​ൻ.​ജി 2028 മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ക്കും. ഖ​ത്ത​ർ ഊ​ർ​ജ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി, ജേ​റ ഗ്ലോ​ബ​ൽ സി.​ഇ.​ഒ​യും ചെ​യ​ർ​മാ​നു​മാ​യ യു​കി​യോ കാ​നി എ​ന്നി​വ​രാ​ണ് ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. ഇ​രു ക​മ്പ​നി​ക​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

​ജ​പ്പാ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഊ​ർ​ജ ക​മ്പ​നി​യാ​ണ് ജേ​റ. ഇ​ന്ധ​ന സം​ഭ​ര​ണം, വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം, ഗ്യാ​സ് വി​ത​ര​ണം തു​ട​ങ്ങി ഊ​ർ​ജ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. നി​ല​വി​ൽ ജ​പ്പാ​നി​ൽ കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണി​ത്.

ലോ​ക​ത്തി​ൽ ത​ന്നെ ഇ​ന്ധ​നം കൈ​കാ​ര്യം ചെ​യ്യു​ന്ന വ​ലി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നു​മാ​ണ് ജേ​റ. ആ​ഗോ​ള എ​ൽ.​എ​ൻ.​ജി മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രാ​യ ജേ​റ​യു​മാ​യു​ള്ള ദീ​ർ​ഘ​കാ​ല ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഊ​ർ​ജ സ​ഹ​മ​ന്ത്രി സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി പ​റ​ഞ്ഞു. ​1990ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ച്ച ഈ ​സ​ഹ​ക​ര​ണം ഇ​രു ക​മ്പ​നി​ക​ൾ​ക്കി​ട​യി​ലു​ള്ള ദൃ​ഢ​ബ​ന്ധ​ത്തി​ന്റെ​യും സു​ര​ക്ഷി​ത​വും വി​ശ്വ​സ​നീ​യ​വു​മാ​യ എ​ൽ.​എ​ൻ.​ജി വി​ത​ര​ണ​ത്തി​ലൂ​ടെ​യും ആ​ർ​ജി​ച്ച​താ​ണ്. ജ​പ്പാ​ന്റെ ദീ​ർ​ഘ​കാ​ല ഊ​ർ​ജ ആ​വ​ശ്യ​ങ്ങ​ളെ ക​രാ​റി​ലൂ​ടെ ഉ​റ​പ്പി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Qatar, Japan sign LNG swap deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.