മെറ്റൽ കാനുകളും പിടികൂടിയ മയക്കുമരുന്നും​

രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 26 കിലോ ഹഷീഷ് കസ്​റ്റംസ്​ പിടികൂടി

ദോഹ: റുവൈസ്​ തുറമുഖം വഴി കടത്താൻ ശ്രമിച്ച 26.15 കിലോഗ്രാം ഹഷീഷ്​ മയക്കുമരുന്ന് കസ്​റ്റംസ്​ അധികൃതർ പിടികൂടി. ​െറഫ്രിജറേറ്റഡ് ഫ്രൂട്ട് കണ്ടെയ്നറുകൾക്കുള്ളിൽ മെറ്റൽ ക്യാനുകളിൽ ഒളിപ്പിച്ച് വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹഷീഷ് പിടികൂടിയതെന്ന് ജനറൽ കസ്​റ്റംസ്​ അതോറിറ്റി അറിയിച്ചു. മെറ്റൽ ക്യാനുകൾക്കുള്ളിൽ 26 പാക്കറ്റുകളിലായാണ് 26.15 കിലോഗ്രാം ഹഷീഷ് സൂക്ഷിച്ചിരുന്നത്.

രാജ്യത്തേക്ക് നിരോധിത ഉൽപന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്കു നേരെ കസ്​റ്റംസ്​ വകുപ്പ് നിരന്തരം മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകുന്നുണ്ട്. നിരോധിത ഉൽപന്നങ്ങൾ കടത്തുന്നതും ഇതിനു പിന്നിലുള്ളവരെയും കണ്ടെത്തുന്നതിനായി അത്യാധുനിക സംവിധാനങ്ങളാണ് കസ്​റ്റംസ്​ ജനറൽ അതോറിറ്റി വിമാനത്താവളത്തിലും തുറമുഖങ്ങളിലും സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ ഉദ്യോഗസ്ഥരെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.