ദോഹ: കൾച്ചറൽ ഫോറത്തിൽ പുതുതായി അംഗത്വം സ്വീകരിച്ച ഇരുനൂറിൽപരം അംഗങ്ങൾക്ക് സ ്വീകരണം നൽകി. സംസ്ഥാന പ്രസിഡൻറ് ഡോ. താജ് ആലുവ ഉദ്ഘാടനം ചെയ്തു. പ്രവാസത്തിെൻറ പുതിയ മാറ ്റങ്ങളെ അതിജീവിക്കാൻ പ്രവാസി സമൂഹത്തെ പ്രാപ്തരാക്കുന്നതിന് സംഘടന ഉയർന്ന പരിഗണന നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വൈസ്പ്രസിഡൻറ് ശശിധര പണിക്കർ, സംസ്ഥാന സമിതി അംഗം ഫിറോസ് ഖാൻ എന്നിവർ സംസാരിച്ചു.
പുതിയ അംഗങ്ങളായ കൃഷ്ണകുമാർ, ജിബി ആൻറണി, മല്ലിക ബാബു, അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. വിജയൻ, കൃഷ്ണകുമാർ എന്നിവർ ഗാനാലാപനം നടത്തി. സെക്രട്ടറി അലവിക്കുട്ടി സ്വാഗതം പറഞ്ഞു. സെക്രട്ടറി മുഹമ്മദ് കുഞ്ഞി സമാപന പ്രസംഗം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.