അന്‍സാര്‍ യൂസഫ് (പ്രസി),
മുഹമ്മദ് ഷഫീഖ് (ജന സെക്ര)
ദോഹ: പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള കൾച്ചറൽ ഫോറം ആലപ്പുഴ ജില്ല പ്രസിഡന്റായി അന്‍സാര്‍ യൂസഫിനെ തെരഞ്ഞെടുത്തു.
മുഹമ്മദ് ഷഫീഖാണ് ജനറല്‍ സെക്രട്ടറി. സഞ്ജയ് ചെറിയാന്, മുനീര്‍ പി.എച്ച്, മുഹമ്മദ് ഹാഷിം പി.ടി എന്നിവര്‍ വൈസ് പ്രസിഡൻറുമാരായും അബ്ദുല്‍ ഖാദര്‍ ട്രഷററായും സലീം ഇസ്മായില്‍, നജീബ് ഹസന്, അഫ്സല് യൂസഫ്, സിയാദ് എം.എസ് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഒമര്‍ നിസാം, അന്‍സാരി എന്നിവരാണ് മറ്റു ജില്ലകമ്മിറ്റിയംഗങ്ങള്.
ജില്ലാ പ്രവര്‍ത്തക സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് മാള ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം റഷീദ് കൊല്ലം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.