ദോഹ തുറമുഖത്തെത്തിയ രണ്ട് ക്രൂസ് കപ്പലുകൾ
ദോഹ: ക്രൂസ് സീസൺ സജീവമാക്കി രണ്ട് ആഡംബര കപ്പലുകൾകൂടി ദോഹ തുറമുഖത്ത് എത്തി. എം.എസ് റിവിയേര, മെയിൻ ഷീഫ് രണ്ട് എന്നീ കപ്പലുകളാണ് കഴിഞ്ഞ ദിവസം 5000ത്തിലേറെ ജീവനക്കാരും യാത്രക്കാരുമായി ദോഹയിലെത്തിയത്. 3745 യാത്രക്കാരാണ് ഇരു കപ്പലുകളിലുമായി ദോഹയിലെത്തിയത്.
1734 ക്രൂ അംഗങ്ങളാണുള്ളത്. ഖത്തർ ടൂറിസത്തിന്റെയും എംവാനി ഖത്തറിന്റെയും നേതൃത്വത്തിൽ അധികൃതർ യാത്രക്കാരെ വരവേറ്റു. എം.എസ് റിവിയേര 251 മീറ്റർ നീളവും 1250ഓളം യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ള കപ്പലാണ്. മെയിൻ ഷിഫിൽ 2894 യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുണ്ട്.
കഴിഞ്ഞയാഴ്ചയായിരുന്നു നോർവീജിയൻ ഡോൺ ആദ്യമായി ഖത്തറിലെത്തിയത്. ശൈത്യകാലത്തെ പ്രധാന വിനോദ സഞ്ചാര പദ്ധതികളുടെ ഭാഗമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ക്രൂസ് കപ്പലുകൾ എത്തുന്നത്. ഏപ്രിൽവരെ നീണ്ടുനിൽക്കുന്ന സീസണിൽ 79ഓളം ക്രൂസ് കപ്പലുകൾ ഖത്തർ തീരമണയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.