ദോഹ: ക്രൂയിസ് വിനോദസഞ്ചാരം തുടങ്ങിയതിന് ശേഷം വർഷാവർഷമുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഖത്തറിൽ 1000 ശതമാനം വളർച്ചയാണ് കണക്കാക്കിയിരിക്കുന്നത്. 2015ൽ ഖത്തറിലെത്തിയത് കേവലം 4000 ക്രൂയിസ് സഞ്ചാരികൾ മാത്രമായിരുന്നെങ്കിൽ ഈ വർഷം പ്രതീക്ഷിക്കുന്നത് 60000 സഞ്ചാരികളെയാണ്.
4000 സഞ്ചാരികളിൽ നിന്ന് 60000 മെന്ന റെക്കോർഡിലേക്കാണ് സഞ്ചാരികളുടെ എണ്ണം ഈ വർഷം എത്തുന്നതെന്ന് 2022ഓടെ അഞ്ച് ലക്ഷം സഞ്ചാരികളെ ഖത്തറിലേക്കെത്തിക്കുയാണ് ലക്ഷ്യമെന്നും മവാനി ഖത്തർ പറഞ്ഞു.
ഈ സീസണിലെ ആദ്യ ക്രൂയിസ് കപ്പൽ സീബോൺ എൻകോർ 500 യാത്രക്കാരുമായി ഒക്ടോബർ അവസാനത്തിൽ ദോഹ തുറമുഖത്തെത്തിയിരുന്നു. 2018 ഏപ്രിലിൽ സീസൺ അവസാനിക്കുന്നതോടെ 21 ക്രൂയിസ് കപ്പലുകൾ സഞ്ചാരികളുമായി ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് ക്രൂയിസ് കപ്പലുകൾ ആദ്യമായി ഖത്തറിലെത്തുമ്പോൾ അതിൽ തന്നെ രണ്ട് മെഗാ ക്രൂയിസ് ഷിപ്പുകളാണ് ഖത്തറിലേക്കുള്ള കന്നിയാത്രക്കൊരുങ്ങുന്നത്.
ഈ സീസണിലെ ആദ്യ മെഗാ ക്രൂയിസ് ഷിപ്പ് മെയിൻ സ്കിഫ് 5 നവംബർ അഞ്ചിന് ദോഹ തുറമുഖത്ത് 4000 യാത്രക്കാരുമായി നങ്കൂരമിട്ടിരുന്നു. 15 നിലകളുള്ള കപ്പലിന് 293 മീറ്ററാണ് നീളം. ഇറ്റാലിയൻ മെഗാ ക്രൂയിസ് കപ്പലായ എം.എസ്.സി സ്പ്ലെൻഡിഡയും ഈ സീസണിൽ ഖത്തറിലെത്തുന്നുണ്ട്. 3900 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് സ്പ്ലെൻഡിഡ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.