കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ് ഉ​ദ്ഘ​ട​നം ചെ​യ്യു​ന്നു

സി.​പി.​ആ​ർ പ​രി​ശീ​ല​ന ക്യാ​മ്പും ആ​രോ​ഗ്യ​ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ന​സീം ഹെ​ൽ​ത്ത് കെ​യ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ഥ​മ ശു​ശ്രൂ​ഷ പ​രി​ശീ​ല​ന​വും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. നി​ത്യ​ജീ​വി​ത​ത്തി​ൽ അ​റി​ഞ്ഞി​രി​ക്കേ​ണ്ട പ്ര​ഥ​മ ശു​​ശ്രൂ​ഷ​ക​ൾ സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് ന​സീം ഹെ​ൽ​ത്ത് കെ​യ​റി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ 200ഓ​ളം പേ​ർ പ​​ങ്കെ​ടു​ത്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഹാ​രി​സ് എ​രി​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് ചെ​ങ്ക​ളം സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ന്ത​രി​ച്ച കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ൻ അ​സീ​ബ് ത​ള​ങ്ക​ര​യു​ടെ സ്മ​ര​ണ​ക്കാ​യി ‘സ്റ്റാ​ർ​ട്ട് ദി ​ഹാ​ർ​ട്ട്; സി.​പി.​ആ​ർ ഹാ​ൻ​ഡ് ബു​ക്ക്’ പ്ര​കാ​ശ​നം ലു​ക്മാ​ൻ ത​ള​ങ്ക​ര, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ആ​ദം കു​ഞ്ഞി ത​ള​ങ്ക​ര എ​ന്നി​വ​ർ ന​സീം ഹെ​ൽ​ത്ത്കെ​യ​ർ അ​സി.​മാ​നേ​ജ​ർ സ​ന്ദീ​പി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്കു​ള്ള എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഹെ​ൽ​ത്ത് വി​ങ് ചെ​യ​ർ​മാ​ൻ ഡോ. ​ഷെ​ഫീ​ഖ് താ​പ്പി കൈ​മാ​റി. അ​ൽ​ഇ​ഹ്സാ​ൻ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി​ക്കു​ള്ള ഉ​പ​ഹാ​രം ചെ​യ​ർ​മാ​ൻ മ​ൻ​സൂ​റ​ലി​ക്ക് മ​ണ്ഡ​ലം ട്ര​ഷ​റ​ർ റ​ഷീ​ദ് ചെ​ർ​ക്ക​ള ന​ൽ​കി.

എ​സ്.​എ.​എം ബ​ഷീ​ർ, സാ​ദി​ഖ് പ​ക്യാ​ര, എം.​ടി.​പി മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ.​എ​സ്. മു​ഹ​മ്മ​ദ്, സ​മീ​ർ ഉ​ടു​മ്പും​ത​ല, നാ​സ​ർ കൈ​ത​ക്കാ​ട്, മൊ​യ്തീ​ൻ ബേ​ക്ക​ൽ, സ​ഗീ​ർ ഇ​രി​യ, അ​ലി ചേ​രു​ർ, മു​ഹ​മ്മ​ദ് ബാ​യാ​ർ, ഷാ​നി​ഫ് പൈ​ക്ക, സാ​ദി​ഖ് കെ.​സി., നാ​സ​ർ ഗ്രീ​ൻ​ലാ​ൻ​ഡ്, മാ​ക്ക് അ​ടൂ​ർ, റ​ഫീ​ഖ് മ​ങ്ങാ​ട്, അ​ൻ​വ​ർ കാ​ട​ങ്കോ​ട്, ബ​ഷീ​ർ ചെ​ർ​ക്ക​ള, യൂ​സു​ഫ് മാ​ർ​പ്പ​ണ​ടു​ക്ക, പ​ഞ്ചാ​യ​ത്ത് -മു​ൻ​സി​പ്പ​ൽ നേ​താ​ക്ക​ളും സം​ബ​ന്ധി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഹ​മീ​ദ് അ​റ​ന്തോ​ട്,സ​ലിം പ​ള്ളം, ബ​ഷീ​ർ ബം​ബ്രാ​ണി, ജാ​ഫ​ർ ക​ല്ല​ങ്ങാ​ടി അ​ഷ​റ​ഫ് കു​ള​ത്തു​ങ്ക​ര, ഹ​നീ​ഫ് പേ​ര, ഷാ​ക്കി​ർ കാ​പ്പി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - CPR training camp and health awareness class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.