കോവിഡ്​ നിങ്ങൾക്കു​ണ്ടോ, അരികിലുണ്ടോ? ആപ്പുമായി ഖത്തർ

ദോഹ: പൊതുജനങ്ങൾക്ക്​ തങ്ങൾ കോവിഡ്​ രോഗഭീഷണിയിൽ നിന്ന്​ മുക്​തരാണോ അതോ ഏതെങ്കിലും തരത്തിൽ സാധ്യതയുണ്ട ോ എന്നറിയാനുള്ള പ്രത്യേക ആപ്പുമായി ഖത്തർ. ഇഹ്​തരാസ്​ (Ehteraz) എന്ന ആപ്പ്​ അടുത്ത ദിവസം പുറത്തിറക്കുമെന്ന്​ ദുരന് തനിവാരണ പരമോന്നത സമിതി വക്​താവ്​ ലുൽവ റാഷിദ്​ അൽഖാതിർ അറിയിച്ചു.

ആൻഡ്രോയ്​ഡിലും ഐ.ഒ.എസിലും ലഭ്യമാവുന്ന ആപ്പ്​ മൊ​ൈബൽഫോണുകളിൽ ഡൗൺലോഡ്​ ചെയ്യുകയാണ്​ ​േവണ്ടത്​. നാല്​ പ്രത്യേക വർണങ്ങളിൽ ആപ്പിലൂടെ ആളുകൾക്ക്​ തങ് ങൾ കൊറോണ വൈറസിൽ നിന്ന്​ എത്രത്തോളം അകലെയാണ്​ അല്ലെങ്കിൽ അടുത്താണ്​ എന്നറിയാനാകും. ഇതിനായി പച്ച, ഗ്രേ, മഞ്ഞ, ചുവപ്പ്​ എന്നീ വർണങ്ങളാണ്​ ആപ്പിൽ ഉണ്ടാവുക. പച്ചക്കളർ ആണെങ്കിൽ ആപ്പ്​ ഉപയോഗിക്കുന്നയാൾ​ രോഗത്തിൽ നിന്ന്​ മുക്​തനാണെന്നും ആരോഗ്യവാനാണെന്നുമാണ്​ അർഥം. എന്നാൽ ഗ്രേ കളർ ആണ്​ കാണിക്കുന്നതെങ്കിൽ കൊറോണ ​ൈവറസ്​ ബാധിച്ചയാളുമായി ഏതെങ്കിലും തരത്തിൽ നിങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടാവാം എന്നാണ്​. മഞ്ഞ കളർ ആണെങ്കിൽ നിങ്ങൾ സമ്പർക്ക വിലക്കിലുള്ളതോ അതോ സമ്പർക്ക വിലക്കിൽ കഴിഞ്ഞിരുന്നയാളോ എന്നാണ്​.

ചുവപ്പ്​ കളർ ആണെങ്കിൽ നിങ്ങൾക്ക്​ വൈറസ്​ ബാധയുണ്ടായി എന്നാണ്​ അർഥം. രാജ്യത്തെ ആരോഗ്യമന്ത്രാലയത്തിൻെറ സ്​ഥിതിവിവരക്കണക്കുമായി ഈ ആപ്പ്​ ബന്ധിപ്പിച്ചിട്ടുണ്ടാവും. ജനങ്ങളു​െട ആരോഗ്യനില മനസിലാക്കാനും വൈറസ്​ ബാധിച്ചയാളുകളെ പെ​െട്ടന്ന്​ തിരിച്ചറിയാനും ചികിൽസ നൽകാനും ഇതിലൂടെ ആരോഗ്യമന്ത്രാലയം അധികൃതർക്ക്​ കഴിയും. രോഗബാധയുള്ളയാളിൽ നിന്ന്​ മറ്റുള്ളവർക്ക്​ അകലം പാലിക്കാനും ഇതിലൂടെ കഴിയും​. ഇത്തരത്തിലുള്ള ആളുകൾക്ക്​ ആശുപത്രികളിൽ മുൻഗണനയും ലഭിക്കും. സമ്പർക്കവിലക്ക്​ ലംഘിക്കുന്നവരെ കണ്ടെത്താനും ആപ്പിലൂ​െട കഴിയും.
അതേസമയം, രോഗവ്യാപനത്തിൻെറ തുടക്കത്തിൽ തന്നെ ലോക്ക്​ ഡൗൺ ഏർപ്പെടുത്തിയ ഇൻഡസ്​ട്രിയൽ ഏരിയ ഘട്ടംഘട്ടമായി തുറക്കാനുള്ള നടപടികളെടുക്കും.

രാജ്യത്ത്​ വെള്ളിയാഴ്​ച 21 പേർക്ക്​ കൂടി കോവിഡ്​ രോഗം ഭേദമായി. ആകെ രോഗം ഭേദമായവർ 227 ആയി​. 136 പേർക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചു. നിലവിലുള്ള ആകെ രോഗികൾ 2279 ആയി. ഈയടുത്ത്​ മറ്റ്​ രാജ്യങ്ങളിൽ നിന്ന്​ ഖത്തറിൽ തിരിച്ചെത്തിയവർക്കും മുമ്പ്​ രോഗംബാധിച്ചവരുമായി സമ്പർക്കം പ​​ ുലർത്തിയവർക്കുമാണ്​​ പുതുതായി രോഗം ബാധിച്ചിരിക്കുന്നത്​. രാജ്യത്ത്​ ഇതുവരെ ആകെ വൈറസ്​ ബാധിച്ചവർ 2512ആണ്​. ആറുപേർ മരിച്ചു. 45339 പേരിലാണ്​ ആകെ പരിശോധന നടത്തിയത്​.

Tags:    
News Summary - covid19-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.