ദോഹ: കോവിഡ് രോഗത്തിെൻറ പശ്ചാത്തലത്തിൽ യാത്രാവിലക്കുമൂലം ഖത്തറിലേക്ക് വരാനാകാ തെ ഇന്ത്യയിൽ കുടുങ്ങിയവരിൽ വിസ കാലാവധി കഴിഞ്ഞവർക്കും മടങ്ങിവരാം. കാലാവധി കഴിഞ ്ഞ വിസ (ഖത്തർ ഐ.ഡി) ഉള്ളവർക്കും ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള പ്രത്യേക ഇളവ് തൊഴിൽ സ ാമൂഹികകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ത്യ അടക്കമുള്ള 15 രാജ്യക്കാർക്ക് നിലവിൽ ഖത്തറിലേക്ക് താൽക്കാലിക യാത്രാവിലക്കുണ്ട്.
ഇത്തരത്തിൽ ഇന്ത്യയിൽനിന്ന് മടങ്ങാൻ കഴിയാത്ത പലരുടെയും വിസകാലാവധി കഴിഞ്ഞിട്ടുമുണ്ട്. നിയമപ്രകാരം വിസകാലാവധി കഴിയുന്ന സമയത്ത് ഖത്തറിൽ വേണമെന്നത് നിർബന്ധമാണ്. പുതിയ തീരുമാനപ്രകാരം വിസ കാലാവധി ആറുമാസം കഴിഞ്ഞവര്‍ക്കും യാത്രാവിലക്ക് നീങ്ങുമ്പോൾ രാജ്യത്തേക്ക് തിരികെ പ്രവേശിക്കാനാകും. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ പിന്നീട് വരും.
ഖത്തറിൽ പൊതുഗതാഗത സംവിധാനം കർവ ബസുകൾ ശനിയാഴ്ചയും സർവിസ് നടത്തില്ല. ദോഹ മെട്രോ ഞായറാഴ്ച രാവിലെ ആറുവരെയുള്ള സർവിസുകൾ നേരത്തേ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച പള്ളികളിൽ ജുമുഅ നമസ്കാരം നടന്നു. എന്നാൽ, ഇസ്ലാമിക മതകാര്യമന്ത്രാലയത്തിെൻറ നിർദേശമനുസരിച്ച് നമസ്കാരവും ഖുതുബയുമടക്കം ചുരുങ്ങിയ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതുസ്ഥാപനങ്ങളൊക്കെ അടച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.