ദോഹ: ഡ്രൈവ് ത്രൂ സെൻററിലെ തിരക്ക് കുറക്കാനായി ചിലർക്കുള്ള കോവിഡ് വാക്സിൻ രണ്ടാം ഡോസ് ഇനി മുതൽ ഹെൽത്ത് സെൻററുകളിൽ ലഭ്യമാകും. ആരോഗ്യമന്ത്രാലയം അറിയിച്ചതാണിത്. മുമ്പ് ആദ്യഡോസ് സ്വീകരിച്ച എല്ലാവർക്കും പ്രത്യേക അപ്പോയിൻമെൻറ് ഇല്ലാതെ തെന്ന ഡ്രൈവ് ത്രൂ സെൻററുകളിൽ നേരിട്ടെത്തി രണ്ടാം ഡോസ് സ്വീകരിക്കാമായിരുന്നു. എന്നാൽ ചിലർക്ക് ഇപ്പോൾ രണ്ടാം ഡോസിനായി െഹൽത്ത് സെൻററിനെ സമീപിക്കണമന്ന് ആവശ്യെപ്പട്ടുകൊണ്ടുള്ള അറിയിപ്പ് പ്രൈമറി െഹൽത്ത് െകയർ കോർപറേഷൻ (പി.എച്ച്.സി.സി) അയക്കുന്നുണ്ട്. ഏത് ഹെൽത്ത് െസൻററിൽ നിന്നാണോ ആദ്യഡോസ് എടുത്തത് അവിെട നിന്ന് തന്നെ രണ്ടാം ഡോസ് എടുക്കണമെന്നാണ് അറിയിപ്പുകളിൽ ഉള്ളത്.
ഇഹ്തിറാസ് ആപ്പിലെ പച്ച നിറം, ആദ്യഡോസ് എടുത്തപ്പോൾ ലഭിച്ച വാക്സിനേഷൻ കാർഡ്, ഖത്തർ ഐഡി എന്നിവയാണ് കൊണ്ടുവരേണ്ടത്. കോവിഡ് വാക്സിൻെറ സെക്കൻഡ് ഡോസ് എടുക്കാനുള്ള സൗകര്യമാണ് ൈഡ്രവ് ത്രൂ സെൻററുകളിൽ ഉള്ളത്. അൽവക്റ ജനൂബ് സ്റ്റേഡിയത്തിൻെറ പാർക്കിങ് സ്ഥലം, ലുൈസൽ, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വാഹനത്തിൽ ഇരുന്ന് മാത്രമേ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കഴിയൂ എന്നാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത. കോവിഡ് വാക്സിനേഷൻ ൈഡ്രവ് ത്രൂ സെൻററുകളുടെ റമദാനിലെ പ്രവർത്തനസമയം ക്രമീകരിച്ചിട്ടുണ്ട്. റമദാനിൽ എല്ലാദിവസവും ഈ സെൻററുകൾ പ്രവർത്തിക്കും. എന്നാൽ ഉച്ചക്ക് ഒന്നുമുതൽ അർധരാത്രി വരെയായിരിക്കും പ്രവർത്തനസമയം. രാത്രി 11 മണി വരെ ഗേറ്റിൽ എത്തുന്നവർക്ക് പ്രവേശനം നൽകും. ലുസൈലിലും വക്റ ജനൂബ് സ്റ്റേഡിയത്തിൻെറ പാർക്കിങ് ഏരിയയിലുമാണ് ൈഡ്രവ് ത്രൂ സെൻററുകൾ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.