പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹാ അൽ ബയാത് കോവിഡ് വാക്സിൻ സ്വീകരിക്കുന്നു
ദോഹ: കോവിഡ് ഭീഷണിയിൽ രാജ്യം 14 മാസങ്ങൾ പിന്നിടുകയാണ്. മഹാമാരിയുടെ ആദ്യ വരവ് പോലെയല്ല, രണ്ടാം വരവ്. ആദ്യവരവിൽ ലോകത്തിന് ഈ രോഗം സംബന്ധിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. പുതിയ രോഗമായിരുന്നതിനാൽ ഏത് രൂപത്തിലാണ് പ്രതിരോധപ്രവർത്തനം സാധ്യമാവുക എന്നതുസംബന്ധിച്ചും ആദ്യത്തിൽ പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ രോഗത്തിെൻറ രണ്ടാംവരവിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവുകയാണ്.
ആദ്യ വരവിലെ രോഗപ്രതിരോധത്തിലുള്ള മുൻപരിചയം ആരോഗ്യരംഗത്ത് ഏെറ നേട്ടമായിട്ടുണ്ട്. രണ്ടാംവരവിലെ മറ്റൊരു പ്രധാന കാര്യം വാക്സിൻ ലഭ്യമാണ് എന്നുള്ളതാണ്. ആദ്യ വരവിൽ വാക്സിൻ കണ്ടുപിടിച്ചിരുന്നില്ല. എന്നാൽ നിലവിൽ വിവിധ രാജ്യങ്ങൾ വാക്സിൻ ഉൽപാദിപ്പിക്കുന്നു. നിലവിൽ രാജ്യത്ത് കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ഉണ്ട്. എന്നാൽ കോവിഡ് വാക്സിൻ ഖത്തറിലടക്കം സാധാരണ ജീവിതം സാധ്യമാക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹാ അൽ ബയാത് പറഞ്ഞു. വാക്സിൻ സംബന്ധിച്ച ഏറ്റവും വലിയ പ്രതീക്ഷയാണിത്.
വാക്സിനേഷൻ േപ്രാഗ്രാമിൽ ഖത്തർ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ ചുരുങ്ങിയത് 80ശതമാനം മുതൽ 90 ശതമാനം ആളുകളെങ്കിലും വാക്സിൻ സ്വീകരിച്ചിരിക്കണം. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോ. സുഹാ അൽ ബയാത് ഇക്കാര്യങ്ങൾ വിശദമാക്കിയത്. കൊറോണ വൈറസിനെ തുരത്തുന്നതിനായി ഓരോരുത്തരും അവരവരുടെ വാക്സിൻ ഉറപ്പുവരുത്തണം. ഈ ഉദ്യമത്തിൽ എല്ലാവരും പങ്കാളിയാകണം.
വാക്സിനേഷൻ കാമ്പയിൻ അതിവേഗം പുരോഗമിക്കുകയാണ്. ഫൈസർ, മൊഡേണ വാക്സിനുകളാണ് സ്വദേശികൾക്കും വിദേശിക്കുമടക്കം എല്ലാവർക്കും സൗജന്യമായി നൽകുന്നത്. വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ക്യു.എൻ.സി.സി കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്. ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ വാക്സിേനഷൻ കേന്ദ്രം തുറന്നിട്ടുണ്ട്. നാലു ഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യമന്ത്രാലയത്തിൻെറ ലക്ഷ്യം. കോവിഡ് കേസുകളുടെ എണ്ണത്തിൽ നിരന്തരമായി കുറവാണ് വന്നുകൊണ്ടിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ടാകുന്നുവെന്നും ഡോ. അൽ ബയാത് ചൂണ്ടിക്കാട്ടി. വാക്സിനുകൾ വൈറസിനെതിരെ സംരക്ഷണം നൽകുന്നുണ്ട്. വൈറസ്ബാധയെ തുടർന്ന് രോഗികൾ കടുത്ത രോഗാവസ്ഥയിലേക്ക് എത്തുന്ന സാഹചര്യത്തെ വാക്സിൻ തടയുന്നുമുണ്ട്. ഖത്തറിൽ ഇതിന് മതിയായ തെളിവുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
ഫൈസർ ബയോൻടെക്, മൊഡേണ വാക്സിനുകൾ രോഗപ്രതിരോധത്തിൽ 95 ശതമാനം ഫലപ്രദമാണ്. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് രോഗം ബാധിച്ചാലും ശക്തമായ രോഗലക്ഷണങ്ങളോ അസുഖമോ ഉണ്ടാകാൻ സാധ്യത വളരെ വിരളമാണ്. കുറച്ചു പേർക്കെങ്കിലും വാക്സിൻ സ്വീകരിച്ചാലും കോവിഡ് വരാം. എന്നാലും രോഗം മൂർഛിക്കുന്നതിനെ വാക്സിനുകൾ തടയുന്നു.
ഖത്തറിൽ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവരിൽ ഒരാളും കോവിഡ് ബാധിച്ച് മരണമടഞ്ഞിട്ടില്ല. ഈ വർഷം ജനുവരി ഒന്നു മുതൽ 12249 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തിയത്. ഇതിൽ വാക്സിനെടുത്തവർ കേവലം 197 പേർ മാത്രമായിരുന്നു. പൂർണമായും വാക്സിനെടുത്തവരിൽ 1.6 ശതമാനം മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. വാക്സിനെടുക്കാത്ത എല്ലാ പ്രായക്കാർക്കും വാക്സിനെടുത്തവരേക്കാൾ 61 ഇരട്ടി കോവിഡ് ബാധിക്കാനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനും സാധ്യതയുണ്ട്.
പൂർണമായും വാക്സിനെടുത്തവരിൽ വളരെകുറച്ച് പേർ മാത്രമാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നത്. പൂർണമായും വാക്സിനെടുത്തവരേക്കാൾ വാക്സിനെടുക്കാത്തവർക്ക് രോഗം ബാധിച്ചാൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടാൻ സാധ്യത 91 മടങ്ങാണ്.
വീണ്ടും രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് നടപ്പാക്കിയ നിയന്ത്രണങ്ങളും വാക്സിനേഷൻ പരിപാടി ത്വരിതപ്പെടുത്തിയതും രോഗവ്യാപനം കുറക്കുന്നതിന് കാരണമായിട്ടുണ്ട്. വാക്സിനേഷൻ ആരംഭിച്ചതിനുശേഷം ഇതുവരെയായി 15 ലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. ആകെ ജനസംഖ്യയുടെ 44 ശതമാനം ആളുകളും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ട്. ലുസൈലിലെയും അൽ വക്റയിലെയും ൈഡ്രവ്-ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങൾ വിജയകരമായി മുന്നേറുകയാണ്. ഇതുവരെയായി 170000ത്തിൽ അധികം പേർ ഇവിടങ്ങളിൽ എത്തിയതായും ഡോ. സുഹാ അൽ ബയാത് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.