ക്യു.എൻ.സി.സിയിൽ പ്രവർത്തിക്കുന്ന കോവിഡ് വാക്സിനേഷൻ കേന്ദ്രം
ദോഹ: ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) പ്രവർത്തിക്കുന്ന കോവിഡ് വാക്സിനേഷൻ സെൻററിൽ മുൻകൂട്ടി അപ്പോയ്ൻറ്മെൻറ് ഉള്ളവർക്ക് മാത്രമേ വാക്സിൻ നൽകൂവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.പ്രൈമറി ഹെൽത്ത് െകയർ കോർപറേഷനിൽനിന്ന് ക്ഷണം ലഭിച്ചവർക്ക് മാത്രമേ ഇവിടെ പ്രവേശനം ഉണ്ടാകൂ. മൊൈബലിൽ വന്ന എസ്.എം.എസ് കണിച്ചാൽ മാത്രമേ പ്രവേശനം ലഭിക്കൂ. നേരത്തേയുള്ള അറിയിപ്പ് ലഭിക്കാത്തവർക്ക് ക്യു.എൻ.സി.സിയിൽ നിന്ന് വാക്സിനേഷൻ നൽകില്ലെന്നും അധികൃതർ അറിയിച്ചു.എല്ലാദിവസവും രാവിലെ ഏഴ് മുതൽ രാത്രി 10 വെരയാണ് ക്യു.എൻ.സി.സിയിലെ കേന്ദ്രം പ്രവർത്തിക്കുക. എജുക്കേഷൻ സിറ്റിയിലാണ് ഈ കേന്ദ്രമുള്ളത്. സിദ്റ മെഡിസിന് അടുത്തായാണിത്.
ദോഹ മെട്രോയിൽ ഖത്തർ നാഷനൽ ലൈബ്രറി സ് റ്റേഷനിൽ ഇറങ്ങിയാൽ ഇവിടേക്ക് നടന്നെത്താൻ കഴിയും. നാലുഘട്ടമായി എല്ലാവർക്കും വാക്സിൻ നൽകുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. എല്ലാവർക്കും സൗജന്യമായാണ് കുത്തിവെപ്പ് നൽകുന്നത്.വാക്സിൻ സ്വീകരിക്കാനായി എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യമുണ്ട്. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ആളുകൾക്കും കഴിഞ്ഞ ദിവസങ്ങളിൽ ക്യു.എൻ.സി.സിയിൽ എത്തി വാക്സിൻ സ്വീകരിക്കാനായുള്ള അറിയിപ്പ് വന്നുതുടങ്ങിയിട്ടുണ്ട്.
27 ഹെൽത്ത് സെൻററുകളിലും ലുൈസലിലെ ൈഡ്രവ് ത്രൂ സെൻററിലും ക്യു.എൻ.സി.സിയിലുമാണ് നിലവിൽ വാക്സിനുള്ള സൗകര്യമുള്ളത്. എന്നാൽ, ലുസൈലിൽ സെകൻഡ് ഡോസ് മാത്രമേ നൽകുന്നുള്ളൂ. സെക്കൻഡ് ഡോസിനായുള്ള ലുസൈലിലെ ഡ്രൈവ് ത്രൂ സെൻററിൽ അധികൃതർ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങളാണ്. ലുസൈൽ മൾട്ടിപർപസ് ഹാളിെൻറ പുറകിലാണ് ഈ കേന്ദ്രം. കാറിൽനിന്ന് ഇറങ്ങാതെതന്നെ ഇവിടെനിന്ന് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാമെന്നതാണ് പ്രധാന പ്രത്യേകത. സ്വന്തമായി വാഹനം ഇല്ലാത്തവരാണെങ്കിൽ ടാക്സിയിൽ വന്നാലും വാക്സിൻ സ്വീകരിക്കാം. എന്നാൽ, വാഹനത്തിൽ ഇരുന്നല്ലാതെ നടപടികൾ പൂർത്തീകരിക്കുക സാധ്യമല്ല.
ഡിസംബർ 23 മുതലാണ് ഖത്തറിൽ കോവിഡ് വാക്സിനേഷൻ കാമ്പയിൻ തുടങ്ങിയത്. ഇതുവരെ 6,15,655 ഡോസ് വാക്സിനാണ് ആകെ നൽകിയിരിക്കുന്നത്.അതായത് രാജ്യത്തെ പ്രായപൂർത്തിയായവരിലെ ജനസംഖ്യയിലെ 18.2 ശതമാനം ആളുകൾക്കും ഒരുേഡാസ് വാക്സിൻ എങ്കിലും നൽകിക്കഴിഞ്ഞു.
ആറിൽ ഒരാൾ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു എന്ന് സാരം. 60 വയസ്സിന് മുകളിൽ പ്രായമായവരിൽ 66.8 ശതമാനം പേരും ഒരുഡോസ് എങ്കിലും വാക്സിൻ എടുത്തിട്ടുണ്ട്.70 വയസ്സിന് മുകളിലുള്ള 69.4 ശതമാനം പേരും 80 വയസ്സിന് മുകളിലുള്ള 70 ശതമാനത്തിലധികം ആളുകളും വാക്സിൻ എടുത്തിട്ടുണ്ട്.
നിലവിൽ ഖത്തറിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് നൽകുന്നത്. സെക്കൻഡ് ഡോസിെൻറ കാലാവധി സംബന്ധിച്ച വ്യത്യാസം മാത്രമേ ഇവ തമ്മിലുള്ളൂ. ഫൈസർ 16 വയസ്സിനും അതിന് മുകളിലുമുള്ളവർക്ക് നൽകും. മൊഡേണ 18 വയസ്സിനും അതിനു മുകളിലുമുള്ളവർക്കാണ്. ഫൈസർ ആദ്യ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് 21 ദിവസം കഴിഞ്ഞാലാണ് അടുത്ത ഡോസ് നൽകുക. മൊഡേണയിൽ ഇത് 28 ദിവസമാണ്.
രണ്ടും 95 ശതമാനം പ്രതിരോധശേഷി നൽകുന്നുവെന്നാണ് പരീക്ഷണങ്ങളിൽ തെളിഞ്ഞിരിക്കുന്നത്. സാധാരണ കുത്തിവെപ്പെടുക്കുേമ്പാഴുള്ളതുപോലെയുള്ള പാർശ്വഫലങ്ങൾ മാത്രമേയുള്ളൂ -കുത്തിവെപ്പെടുത്ത ഭാഗത്ത് തടിപ്പ്, വേദന പോലുള്ളവ.
വാക്സിൻ സ്വീകരിച്ചവർക്കുണ്ടാകുന്ന പാർശ്വഫലങ്ങൾ സംബന്ധിച്ച് ആരോഗ്യമന്ത്രാലയം സർവേ തുടങ്ങിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ അനുഭവപ്പെട്ടാൽ അക്കാര്യം മന്ത്രാലയത്തിെൻറ മൈക്രോൈസറ്റിലെ ഫീഡ്ബാക്ക് െസക്ഷനിലൂടെ അറിയിക്കണം. https://vaccinefeedbackcovid19.moph.gov.qa/Home/Index എന്നതാണ് ഇതിനുള്ള ലിങ്ക്. വാക്സിൻ മൂലമുള്ള എല്ലാതരത്തിലുമുള്ള പാർശ്വഫലവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ആദ്യ ഡോസും രണ്ടാം ഡോസും കഴിഞ്ഞതിന് ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾ ലിങ്കിലൂടെ അറിയിക്കണം.
വാക്സിന് ഫലപ്രാപ്തി ഉറപ്പുവരുത്താന്‍ എല്ലാവരും രണ്ടാമത്തെ ഡോസും പൂര്‍ത്തിയാക്കേണ്ടത് പ്രധാനമാണ്.ജനസംഖ്യയുടെ ഭൂരിപക്ഷവും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞാൽ മാത്രമേ രോഗബാധ ഇല്ലാതാക്കാൻ കഴിയൂ. എല്ലാവരും വാക്സിൻ സ്വീകരിക്കുന്നതോടുകൂടി സാധാരണ ജീവിതം വീണ്ടും കൈവരുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.