കോവിഡ്​ നിയന്ത്രണം: ചൈന ഖത്തറുമായി സഹകരിക്കുന്നു

ദോഹ: കോവിഡ് 19 നിയന്ത്രിക്കാനും തരണം ചെയ്യാനും തക്ക സൗകര്യങ്ങളും ആരോഗ്യ സംവിധാനങ്ങളും ഖത്തറിനുണ്ടെന്ന്​ ഖത് തറിലെ ചൈനീസ് അംബാസഡര്‍ ഴോ ജിയാന്‍. ഏറ്റവും ദുര്‍ഘടമായ സമയത്തിലൂടെ കടന്നുപോയപ്പോള്‍ ചൈനക്ക്​ ഖത്തര്‍ നൽകിയ സഹ ായം ത​​െൻറ രാജ്യം ഒരുകാലത്തും മറക്കില്ലെന്നും അംബാസഡര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇപ്പോള്‍ ഖത്തര്‍ കോവിഡ് 19 ഭീഷണി നേരിടുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഖത്തറിലെ ജനങ്ങളോടൊപ്പം ചൈനക്കാര്‍ നിൽക്കും. ഏതുതരം സഹായത്തിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 നിയന്ത്രിക്കാനും ചികിത്സിക്കാനുമുള്ള ചൈനയുടെ അനുഭവവും കഴിവുകളും നിലവില്‍ ഖത്തറുമായി പങ്കുവെച്ചിട്ടുണ്ട്​. അതിനിയും തുടരും.

വീഡിയോ കോണ്‍ഫറന്‍സ് വഴി സാങ്കേതിക പിന്തുണ നൽകാന്‍ ചൈനയിലെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ശ്രമിക്കുന്നുണ്ട്​. ആവശ്യമെങ്കില്‍ പരിശോധന കിറ്റുകള്‍ നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.
കോവിഡ് നിയന്ത്രിക്കാനും പ്രതിരോധിക്കാനുമുള്ള നടപടികളുമായി ചൈന കൈകോര്‍ക്കുന്നുണ്ട്​. ബാങ്ക് ഓഫ് ചൈന, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന ദോഹ ശാഖ എന്നിവ ഒരു മില്യന്‍ ജോഡി മെഡിക്കല്‍ ഗ്ലൗസുകള്‍ സംഭാവന നൽകും.

Tags:    
News Summary - covid updates qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.